'മഞ്ഞുമ്മലിലെ പിള്ളേർ സീൻ മാറ്റി, പടം സുഷിന്റെ അഴിഞ്ഞാട്ടം'; 'മഞ്ഞുമ്മൽ ബോയ്സ്' പ്രേക്ഷക പ്രതികരണം

'ഇതാണ് ഒരു സർവൈവൽ ത്രില്ലർ സിനിമ', 'പടം മുഴുവൻ സുഷിൻ അഴിഞ്ഞാട്ടം', എന്നിങ്ങനെയാണ് ഓരോ പ്രതികരണങ്ങളും എത്തുന്നത്.
'മഞ്ഞുമ്മലിലെ പിള്ളേർ സീൻ മാറ്റി, പടം സുഷിന്റെ അഴിഞ്ഞാട്ടം'; 'മഞ്ഞുമ്മൽ ബോയ്സ്' പ്രേക്ഷക പ്രതികരണം

സുഷിൻ ശ്യാം പറഞ്ഞ പോലെ തന്നെ 'മഞ്ഞുമ്മൽ ബോയ്സ്' മലയാള സിനിമയുടെ സീൻ മാറ്റിയെന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യ ഷോ അവസാനിക്കുമ്പോൾ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രതികരണം എക്‌സിൽ ധാരാളം ആളുകൾ രേഖപെടുത്തിയിട്ടുണ്ട്.

'ഒരു രക്ഷയുമില്ല', 'ഇതാണ് ഒരു സർവൈവൽ ത്രില്ലർ സിനിമ', 'പടം മുഴുവൻ സുഷിൻ അഴിഞ്ഞാട്ടം', എന്നിങ്ങനെയാണ് ഓരോ പ്രതികരണങ്ങളും എത്തുന്നത്. 'നീണ്ട നാളത്തെ കാത്തിരിപ്പ് വെറുതെയായില്ല ഒരു ഗംഭീര സിനിമ', 'ഇത് തിയേറ്ററിൽ തന്നെ പോയി കാണണം', 'സുഷിനെ നീ മുത്താണ്', എക്‌സിൽ ഒരുപാട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

'പടം വിജയിച്ചു, ടെക്നിക്കൽ സൈഡ് എല്ലാം ലോകോത്തര നിലവാരം പുലർത്തി, പ്രത്യേകിച്ച് ഛായാഗ്രഹണവും പ്രൊഡക്ഷൻ ഡിസൈനും. ചില ദൃശ്യങ്ങൾ അവിശ്വസനീയമാണ്, അവർ അത് എങ്ങനെ ചെയ്‌തെന്ന് പോലും മനസിലാവുന്നില്ല'.

'പടം തീരുന്നതുവരെ ശ്വാസം അടക്കി പിടിച്ച് ഇരിക്കേണ്ടി വന്നു, അവിടെയാണ് ഈ സർവൈവൽ ത്രില്ലറിന്റെ വിജയം'. 'ഒട്ടും ലാഗ് ഇല്ല, അവരുടെ കൂടെ കൊടൈക്കനാലിൽ ടൂർ പോയ ഫീൽ ആണ് പടം, 'സർവൈവൽ സീൻസ് വേറെ ലെവൽ'.

സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്. എഡിറ്റർ - വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം - സുഷിൻ ശ്യാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com