തിയേറ്ററുകളിൽ ക്ലച്ച് പിടിച്ചില്ല, ഇനി ഒടിടിയിലേക്ക്; ലാൽസലാം ഉടൻ സ്ട്രീമിംഗ് ആരംഭിക്കും

രജനികാന്ത് കാമിയോ വേഷത്തിലെത്തിയ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടിരിക്കുന്നത്
തിയേറ്ററുകളിൽ ക്ലച്ച് പിടിച്ചില്ല, ഇനി ഒടിടിയിലേക്ക്; ലാൽസലാം ഉടൻ സ്ട്രീമിംഗ് ആരംഭിക്കും

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ലാൽസലാം. രജനികാന്ത് കാമിയോ വേഷത്തിലെത്തിയ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടിരിക്കുന്നത്. ലാൽസലാം ഉടൻ തന്നെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. മാർച്ച് ആദ്യവാരം നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്തേക്കും എന്നാണ് വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഫെബ്രുവരി 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഒരു വാരം പിന്നിടുമ്പോൾ സിനിമയ്ക്ക് 15.7കോടി മാത്രമാണ് തിയേറ്ററുകളിൽ നിന്ന് നേടാൻ കഴിഞ്ഞിട്ടുള്ളത്. രജനികാന്തിന്റെ കാമിയോ വേഷമായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായി കാണിച്ചിരുന്നത്. എന്നാൽ താരത്തിനും സിനിമയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തിയേറ്ററുകളിൽ ക്ലച്ച് പിടിച്ചില്ല, ഇനി ഒടിടിയിലേക്ക്; ലാൽസലാം ഉടൻ സ്ട്രീമിംഗ് ആരംഭിക്കും
'പണ്ടാരം കാണുന്നില്ലല്ലോ......' വിദ്യാബാലന്റെ തകർപ്പൻ മലയാളം റീൽ

ഒരു ഗ്രാമത്തിൽ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് 'ലാൽ സലാം' പറയുന്നത്. ആയിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com