അരുൺ വിജയ് ഞെട്ടിക്കും; 'വണങ്കാൻ' ടീസർ പുറത്ത്

വണങ്കാനിൽ നിന്ന് സൂര്യ പിന്മാറുന്നുവെന്ന കാര്യം സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
അരുൺ വിജയ് ഞെട്ടിക്കും; 'വണങ്കാൻ' ടീസർ പുറത്ത്

ബാല സംവിധാനം ചെയ്യുന്ന അരുൺ വിജയ് ചിത്രം 'വണങ്കാൻ' ടീസർ പുറത്ത്. സൂര്യയെ നായകനാക്കി ബാല പ്രഖ്യാപിച്ച ചിത്രമായിരുന്നു 'വണങ്കാൻ'. വണങ്കാനിൽ നിന്ന് സൂര്യ പിന്മാറുന്നുവെന്ന കാര്യം സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നുമാണ് ബാല ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പിന്നീട് അരുൺ വിജയിലേക്ക് ചിത്രം എത്തുകയായിരുന്നു.

ബാല എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രത്തിന്റെ ഭാ​ഗമാവാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അരുൺ വിജയ് നേരത്തെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോൾ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'അരുൺ വിജയ് തകർത്തു പക്ഷേ സൂര്യയെ ഇങ്ങനെ കാണാൻ കൊതിക്കുന്നു', 'അരുൺ വിജയ് തന്നെ കറക്റ്റ് കാസ്റ്റിംഗ്', എന്നിങ്ങനെ നീളുന്നു കമെന്റുകൾ.

റോഷ്നി പ്രകാശ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സമുദ്രക്കനി, മിഷ്കിൻ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ബാലസുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സതീഷ് സൂര്യയാണ് എഡിറ്റര്‍. വി. മായപാണ്ടിയാണ് കലാ സംവിധാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com