നാദിർഷ- റാഫി കൂട്ടുകെട്ട്; 'വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി' ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി

കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നാദിർഷ- റാഫി കൂട്ടുകെട്ട്; 'വൺസ് അപ്പ് ഓൺ  എ ടൈം ഇൻ കൊച്ചി' ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി

നാദിർഷ- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി " എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ മാസം 23ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ നായകൻ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ്. നായികയാകുന്നത് 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ദേവിക സഞ്ജയ് ആണ്. റാഫിയുടെ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യുന്നത് നാദിർഷയാണ്.

നാദിർഷ- റാഫി കൂട്ടുകെട്ട്; 'വൺസ് അപ്പ് ഓൺ  എ ടൈം ഇൻ കൊച്ചി' ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി
എസ്പിബിയുടെ ശബ്ദം എഐ വഴി പുനഃസൃഷ്ടിച്ചു; പരാതിയുമായി കുടുംബം

കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോണി ആന്റണി , റാഫി , ജാഫർ ഇടുക്കി , ശിവജിത് , മാളവിക മേനോൻ കലന്തുർ നേഹ സക്സേന , അശ്വത് ലാൽ, സ്മിനു സിജോ , റിയാസ് ഖാൻ , സുധീർ കരമന , സമദ് , കലാഭവൻ റഹ്മാൻ , സാജു നവോദയ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com