'രജനികാന്തിന്റെ 'പേട്ട'യിൽ അഭിനയിച്ചതിൽ കുറ്റബോധം, പ്രേക്ഷകരെ മണ്ടന്മാരാക്കി'; നവാസുദ്ദീന്‍ സിദ്ദിഖി

പേട്ടയിലുണ്ടായ കുറ്റബോധം 2023 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'സൈന്ധവി'ലൂടെയാണ് തനിക്ക് മാറിയത്
'രജനികാന്തിന്റെ 'പേട്ട'യിൽ അഭിനയിച്ചതിൽ കുറ്റബോധം, പ്രേക്ഷകരെ മണ്ടന്മാരാക്കി'; നവാസുദ്ദീന്‍ സിദ്ദിഖി

കാ‍ർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രമാണ് പേട്ട. സിനിമയിൽ വില്ലൻ കഥാപാത്രമായെത്തിയത് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയായിരുന്നു. എന്നാൽ ചിത്രത്തിലെ സിം​ഗാർ സിം​ഗ് എന്ന കഥാപാത്രം ചെയ്തതിൽ തനിക്ക് കുറ്റബോധമുണ്ടെന്ന് പറയുകയാണ് നടൻ. താൻ പ്രേക്ഷകരെ മണ്ടന്മാരാക്കിയ പ്രതീതിയുണ്ടായതായും നവാസുദ്ദീന്‍ ഗലാട്ട പ്ലസ്സിന് നൽകിയ അ‌ഭിമുഖത്തിൽ പറഞ്ഞു.

'പേട്ടയിൽ അഭിനയിച്ചതിന് ശേഷം ഏറെ കുറ്റബോധം തോന്നി. അറിയാത്ത ജോലിക്ക് പ്രതിഫലം വാങ്ങിയെന്ന് തോന്നിപ്പോയി. ഞാൻ സിനിമയിലൂടെ എല്ലാവരെയും മണ്ടന്മാർ ആക്കിയെന്നായിരുന്നു അപ്പോൾ എനിക്ക് തോന്നിയത്. ഞാൻ പറഞ്ഞ ഡയലോ​ഗുകൾ എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഒരാൾ പറഞ്ഞു തന്നതിന് ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. ഒരുപാട് വാക്കുകൾ എനിക്ക് മനസിലായിട്ടുകൂടിയില്ല. എന്നിട്ടും ഞാൻ ആ സിനിമ ചെയ്തു.

പേട്ടയിലുണ്ടായ കുറ്റബോധം 2023 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'സൈന്ധവി'ലൂടെയാണ് തനിക്ക് മാറിയതെന്നും നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു. ഞാൻ തന്നെയാണ് ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്. ഡയലോഗുകളുടെ അര്‍ഥം കൃത്യമായി മനസിലാക്കിയാണ് ഞാനത് ചെയ്തിരുന്നുത്. ചിത്രീകരണ സമയത്ത് തന്നെ എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്ക് മനസിലാക്കിയിരുന്നു,'നടൻ വ്യക്തമാക്കി.

'രജനികാന്തിന്റെ 'പേട്ട'യിൽ അഭിനയിച്ചതിൽ കുറ്റബോധം, പ്രേക്ഷകരെ മണ്ടന്മാരാക്കി'; നവാസുദ്ദീന്‍ സിദ്ദിഖി
ദളപതി ഇനി നമ്പർ 1; ദളപതി 69ന് റെക്കോര്‍ഡ് പ്രതിഫലം വാങ്ങാൻ വിജയ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com