ബാങ്ക് ബാലന്‍സ് മാത്രം 100 കോടിയിലധികം, 90 കോടിയുടെ ആഭരണങ്ങള്‍...; ബച്ചന്‍റെ സ്വത്തുവിവരം ഇങ്ങനെ

സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്തു വിവരം വെളിപ്പെടുത്തിയത്
ബാങ്ക് ബാലന്‍സ് മാത്രം 100 കോടിയിലധികം, 90 കോടിയുടെ ആഭരണങ്ങള്‍...; ബച്ചന്‍റെ സ്വത്തുവിവരം ഇങ്ങനെ

അമിതാബച്ചന്റേയും ഭാര്യ ജയാ ബച്ചന്റെയും സ്വത്ത് വിവരം കേട്ട് ഞെട്ടി ഇരിയ്ക്കുകയാണ് ആരാധകർ. സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്തു വിവരം വെളിപ്പെടുത്തിയത്.

ഭർത്താവ് അമിതാഭ് ബച്ചന്റേത് ഉൾപ്പടെ 1,578 കോടി രൂപയുടെ ആസ്തി വിവരമാണ് സമർപ്പിച്ചത്. തുടർച്ചയായി അഞ്ചാം തവണയാണ് സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ നാമനിർദേശം ചെയ്യുന്നത്. 2004 മുതൽ ജയാ ബച്ചൻ പാർട്ടി അംഗമാണ്.

ബാങ്ക് ബാലന്‍സ് മാത്രം 100 കോടിയിലധികം, 90 കോടിയുടെ ആഭരണങ്ങള്‍...; ബച്ചന്‍റെ സ്വത്തുവിവരം ഇങ്ങനെ
'പോച്ചറിന്റെ കഥ കേൾക്കുമ്പോൾ പൂർണ ഗർഭിണി, നിമിഷയുടെ അഭിനയം അതിഗംഭീരം': ആലിയ ഭട്ട്

ചൊവ്വാഴ്ചയാണ് ജയാ ബച്ചൻ രാജ്യസഭയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, 2022-23 സാമ്പത്തിക വർഷത്തിൽ ജയാ ബച്ചന്റെ ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്. ഇതിൽ ഇരുവരുടെയും 7 ആഡംബര കാറുകളും, 90 കോടിയുടെ ആഭരണവും ഉൾപ്പെടുന്നു.

ജയാ ബച്ചന്റെ ബാങ്ക് ബാലൻസ് പത്തുകോടിയിൽ കൂടുതലും അമിതാഭ് ബച്ചന്റേത് 120 കോടി രൂപയിലധികവുമാണ്. ഇവരുടെ ജംഗമ വസ്തുക്കളുടെ ആസ്തി 849.11 കോടി രൂപയും സ്ഥാവര ആസ്തി 729.77 കോടി രൂപയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com