'എന്തോ വലുത് വരാനിരിക്കുന്നു' ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഗോഡ്സില്ല- കോങ്ങ് ട്രെയ്‌ലർ

മാർച്ച് 29 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
'എന്തോ വലുത് വരാനിരിക്കുന്നു' ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഗോഡ്സില്ല- കോങ്ങ് ട്രെയ്‌ലർ

മോൺസ്റ്റർവേഴ്‌സിലെ പുതിയ ചിത്രം 'ഗോഡ്സില്ല- കോങ്ങ് ദി ന്യൂ എംപയർ' ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റെ നിർമാതാക്കളായ വാർണർ ബ്രോസാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. 2014 ൽ റിലീസ് ചെയ്ത ഗോഡ്സില്ല ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ഗോഡ്സില്ല- കോങ്ങ് ദി ന്യൂ എംപയർ.

'എന്തോ വലുത് വരാനിരിക്കുന്നു' ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഗോഡ്സില്ല- കോങ്ങ് ട്രെയ്‌ലർ
'പത്തുതല രാവണൻ അതിൽ ഒറ്റ തലമതി, മമ്മൂട്ടിയുടെ ലുക്കിൽ വീണു; അർജുൻ അശോകൻ

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്‌സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കോങിനെ സഹായിക്കാനെത്തുന്ന ഗോഡ്‌സില്ലയെയാണ് ട്രെയ്ലറിൽ കാണിക്കുന്നത്. 'കോങ് സ്കൾ ഐലൻഡ്', 'ഗോഡ്സില്ല കിംഗ് ഓഫ് മോൺസ്റ്റെർസ്', 'ഗോഡ്സി വേർസ് ആസ് കോങ്' എന്നിവയാണ് ഈ യൂണിവേഴ്സിൽ നിന്ന് ഇതുവരെ വന്ന സിനിമകൾ.

റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ്, കെയ്ലി ഹോട്ടില്‍, അലക്സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ്, ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. അടുത്തമാസം 29 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com