ധനുഷിന്റെ വാലെന്റൈൻസ് ഡേ ഗിഫ്റ്റ്; പുതിയ ചിത്രം 'നിലാവക്ക് എൻ മേൽ എന്നടി കോബം' പോസ്റ്റർ പുറത്ത്

മലയാളി താരങ്ങളായ മാത്യു തോമസ്, പ്രിയ പ്രകാശ് വാരിയർ, അനിഖ സുരേന്ദ്രൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ധനുഷിന്റെ വാലെന്റൈൻസ് ഡേ ഗിഫ്റ്റ്; പുതിയ ചിത്രം 'നിലാവക്ക് എൻ മേൽ എന്നടി കോബം' പോസ്റ്റർ പുറത്ത്

ധനുഷ് വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നുവെന്ന വാർത്ത നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇത്തവണ വലിയ സ്റ്റാർ കാസ്റ്റ് ഒന്നുമില്ലാതെ യുവതാരങ്ങളെ അണിനിരത്തിയാണ് നടൻ ചിത്രം ഒരുക്കുന്നത്. 'നിലാവക്ക് എൻ മേൽ എന്നടി കോബം' എന്നാണ് ചിത്രത്തിന്റെ പേര്. വാലെന്റൈൻസ് ഡേ സ്പെഷ്യലായി ഇപ്പോൾ ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

മലയാളി താരങ്ങളായ മാത്യു തോമസ്, പ്രിയ പ്രകാശ് വാരിയർ, അനിഖ സുരേന്ദ്രൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ റാബിയ ഖാട്ടൂൺ, പവിഷ് വി, രമ്യ രംഗനാഥൻ, വെങ്കിടേഷ് മേനോൻ എന്നിവരും അണിനിരക്കുന്നുണ്ട്. ജി.വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

അതേസമയം, ധനുഷ് നായകനായി എത്തിയ 'ക്യാപ്റ്റൻ മില്ലർ' തിയേറ്ററിലെ വിജയത്തിന് ശേഷം ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അരുൺരാജ കാമരാജ്, മധൻ കാർക്കി എന്നിവർക്കൊപ്പം അരുൺ മാതേശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സത്യജ്യോതി ഫിലിംസാണ് നിര്‍മ്മിച്ചത്. ശിവ രാജ്കുമാർ, നാസർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, നിവേദിത സതീഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com