കുഞ്ചമണ്‍ പോറ്റിയെ മറക്കാം, ഇനി കൊടുമണ്‍ പോറ്റി; ഭ്രമയുഗത്തിലെ കഥാപാത്രത്തിന്‍റെ പേര് മാറ്റി

'ഭ്രമയുഗം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റി നിർമാതാക്കൾ
കുഞ്ചമണ്‍ പോറ്റിയെ മറക്കാം, ഇനി കൊടുമണ്‍ പോറ്റി; ഭ്രമയുഗത്തിലെ കഥാപാത്രത്തിന്‍റെ പേര് മാറ്റി

ഭ്രമയുഗം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റി നിർമാതാക്കൾ. നാളെ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കെയാണ് ഈ പേര് മാറ്റം. കൊടുമണ്‍ പോറ്റിയായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി.

ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. കുടുംബപ്പേരും സ്ഥാനപ്പേരും ഭ്രമയുഗത്തില്‍ ഉപയോഗിച്ചത് സല്‍പ്പേരിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ദുര്‍മന്ത്രവാദം ചെയ്യുന്ന കഥാപാത്രമായാണ് ചിത്രത്തിൽ കുഞ്ചമണ്‍ പോറ്റി അവതരിപ്പിക്കപ്പെട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം കൂടെ കേട്ടശേഷമാണ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

കുഞ്ചമണ്‍ പോറ്റിയെ മറക്കാം, ഇനി കൊടുമണ്‍ പോറ്റി; ഭ്രമയുഗത്തിലെ കഥാപാത്രത്തിന്‍റെ പേര് മാറ്റി
സൽമാൻഖാൻ നായകൻ; വർഷങ്ങൾക്ക് ശേഷം എ ആർ മുരുഗദോസ് ബോളിവുഡിലേക്ക്

ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com