ക്യാപ്റ്റൻ ദളപതിക്കൊപ്പം വീണ്ടും സ്‌ക്രീനിൽ?; 'ദി ഗോട്ടി'ൽ ഒളിച്ചിരിക്കുന്ന സർപ്രൈസ് ഇങ്ങനെ

'ദി ഗോട്ടി'ന്റെ 50 ശതമാനം ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.
ക്യാപ്റ്റൻ ദളപതിക്കൊപ്പം വീണ്ടും സ്‌ക്രീനിൽ?; 'ദി ഗോട്ടി'ൽ ഒളിച്ചിരിക്കുന്ന സർപ്രൈസ് ഇങ്ങനെ

ചെന്നൈ: വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തില്‍ അന്തരിച്ച തമിഴ് നടൻ ക്യാപ്റ്റന്‍ വിജയകാന്തിനെ സ്ക്രീനില്‍ എത്തിക്കും എന്നാണ് വിവരം. അതിനായി വിജയകാന്തിന്റെ കുടുംബത്തിന്‍റെ അനുവാദം നിര്‍മ്മാതാക്കള്‍ വാങ്ങിയെന്നാണ് റിപ്പോർട്ട്.

വർഷങ്ങൾക്ക് മുന്‍പ് വിജയ് നായകനായി അഭിനയിച്ച 'സിന്ദൂരപാണ്ടി' എന്ന ചിത്രത്തിലാണ് വിജയ്‍യും വിജയകാന്തും ഒന്നിച്ച് അഭിനയിച്ചത്. വിജയ്‌യുടെ പിതാവ് എസ്. സി ചന്ദ്രശേഖറാണ് ആ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രം വിജയ്‌യുടെ തുടക്കകാലത്ത് ശ്രദ്ധനേടാന്‍ ഏറെ ഗുണം ചെയ്തിരുന്നു. അതേസമയം, 'ദി ഗോട്ടി'ന്റെ 50 ശതമാനം ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ശ്രീലങ്കയിലും ഇസ്‍താംബുളിലുമായി ഇനി സിനിമയുടെ ചിത്രീകരണം ബാക്കിയുണ്ടെന്നും ഏപ്രില്‍ അവസാനത്തോടെ മുഴുവൻ പൂര്‍ത്തിയാകും എന്നുമാണ് റിപ്പോര്‍ട്ട്.

ക്യാപ്റ്റൻ ദളപതിക്കൊപ്പം വീണ്ടും സ്‌ക്രീനിൽ?; 'ദി ഗോട്ടി'ൽ ഒളിച്ചിരിക്കുന്ന സർപ്രൈസ് ഇങ്ങനെ
'മോഹൻലാലിനെ ഹിപ്പോക്രാറ്റെന്ന് വിളിച്ചത് അച്ഛന് തിരിച്ചറിവില്ലാത്തതുകൊണ്ട്'; ധ്യാൻ ശ്രീനിവാസൻ

വിഎഫ്എക്സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുക. ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com