'മാർവലിന്റെ മിശിഹാ'യായി ഡെഡ്പൂൾ, അടിച്ചൊതുക്കാൻ ലോഗൻ; ഡെഡ്പൂൾ ആൻഡ് വോൾവറിൻ ടീസർ

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്
'മാർവലിന്റെ മിശിഹാ'യായി ഡെഡ്പൂൾ, അടിച്ചൊതുക്കാൻ ലോഗൻ; ഡെഡ്പൂൾ ആൻഡ് വോൾവറിൻ ടീസർ

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡെഡ്പൂൾ 3യുടെ ടൈറ്റിലും ടീസറും പുറത്തുവിട്ടു.'ഡെഡ്പൂൾ ആൻഡ് വോൾവറിൻ' എന്നാണ് സിനിമയ്ക്ക് പേരിട്ടിയിരിക്കുന്നത്. കുറച്ച് നാളുകളായി ഏറ്റുവാങ്ങുന്ന വിമർശനങ്ങൾക്കുള്ള മാർവലിന്റെ മറുപടിയായിരിക്കും ഈ ചിത്രം എന്ന് സൂചന നൽകുന്നതാണ് ടീസർ. റയാൻ റെയ്നോൾഡ്സ് ആണ് വേഡ് വിൽസൺ/ ഡെഡ്പൂളായെത്തുന്നത്.

സുഹൃത്തുക്കൾക്കൊപ്പം വേഡ് വിൽസൺ പിറന്നാൾ ആഘോഷിക്കുന്നതിടത്താണ് ടീസർ ആരംഭിക്കുന്നത്. പിന്നാലെ ലോകി സീരീസിൽ കാണിക്കുന്ന ടൈം വേരിയന്റ് അതോറിറ്റി(ടിവിഎ) ഡെഡ്പൂളിനെ പിടികൂടുന്നു. പിന്നീടുള്ള ഡെഡ്പൂളിന്റെ പോരാട്ടങ്ങളാണ് ടീസറിൽ കാണിക്കുന്നത്. ഹ്യൂ ജാക്ക്മാന്റെ വോൾവറിൻ/ലോഗൻ എന്ന കഥാപാത്രത്തിന്റെ നിഴൽ കാണിച്ചുകൊണ്ടാണ് ടീസർ അവസാനിക്കുനത്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. 2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. റയാൻ റെയ്‌നോൾഡ്‌സിന്റെ മുൻചിത്രങ്ങളായ ഫ്രീ ഗയ്, ദി ആദം പ്രൊജക്റ്റ് എന്നീ സിനിമകളും ഷോൺ ലെവിയാണ് ഒരുക്കിയത്.

'മാർവലിന്റെ മിശിഹാ'യായി ഡെഡ്പൂൾ, അടിച്ചൊതുക്കാൻ ലോഗൻ; ഡെഡ്പൂൾ ആൻഡ് വോൾവറിൻ ടീസർ
മഞ്ഞുമ്മലിലെ പിള്ളേർ ഈ ദിവസം എത്തും; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ. ജെന്നിഫർ ഗാർനർ, എമ്മ കോറിൻ, കരൺ സോണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com