'കടുവ'യ്ക്കും 'കാപ്പ'യ്ക്കും ശേഷം ജിനുവിന്റെ അത്യുഗ്രൻ സിനിമ 'അന്വേഷിപ്പിൻ കണ്ടെത്തും'

'മലയാളത്തിൽ വേറിട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം
'കടുവ'യ്ക്കും 'കാപ്പ'യ്ക്കും ശേഷം ജിനുവിന്റെ അത്യുഗ്രൻ സിനിമ 'അന്വേഷിപ്പിൻ കണ്ടെത്തും'

ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധാനം. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'കടുവ'യ്ക്കും 'കാപാ'യ്ക്കും ശേഷം ജിനുവിന്റെ അത്യുഗ്രൻ സിനിമയാണെന്നാണ് പ്രേക്ഷക പ്രതികരണം.

'മലയാളത്തിൽ വേറിട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് ചിത്രം' , 'ഡാര്‍വിന്‍ കുര്യാക്കോസിന്റെ മികച്ച തുടക്കം', 'യഥാർത്ഥ സംഭവത്തെ അതെ രീതിയിൽ ചിത്രം കൈകാര്യം ചെയ്തു'

'മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടാൻ പോകുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും', 'ടോവിനോ ചിത്രത്തിൽ മാസ്സ് ആയിരുന്നു' ഓരോ സീനിലും പ്രേക്ഷകന്റെ ആകാംക്ഷ ഇരട്ടിപ്പിച്ചു, ടിക്കറ്റ് എടുത്ത് നോക്ക് , 'ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് മികച്ചതാണ്' ,

തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയ്ക്ക് സംഗീതമൊരുക്കിയത്. അദ്ദേഹം ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com