'അ‍ർജുൻ റെഡ്ഡിയല്ല 'ലവറി'ലെ നായകൻ, താരതമ്യം ചെയ്യാൻ കഴിയില്ല'; മണികണ്ഠൻ

'ലവർ റിലീസ് ചെയ്തുകഴിഞ്ഞാൽ തീരാവുന്ന ആകുലതകളേയുള്ളു. അത് ഉറപ്പാണ്'
'അ‍ർജുൻ റെഡ്ഡിയല്ല 'ലവറി'ലെ നായകൻ, താരതമ്യം ചെയ്യാൻ കഴിയില്ല'; മണികണ്ഠൻ

'ഗുഡ് നൈറ്റ് 'എന്ന സിനിമയുടെ വിജയത്തിന് ശേഷം നടൻ മണികണ്ഠൻ നായകനാകുന്ന ചിത്രം 'ലവർ' റിലീസിനൊരുങ്ങുകയാണ്. പ്രഭുറാം വ്യാസ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലെത്താനിരിക്കെ പ്രേക്ഷകരുടെ ആശങ്കകൾക്ക് മറുപടി പറയുകയാണ് മണികണ്ഠൻ. പ്രണയം മാത്രം പറയുന്ന സിനിമയല്ല ലവർ എന്നും അതേസമയം അ‍ർജുൻ റെഡ്ഡി പോലുള്ള സിനിമകളുമായി ചിത്രത്തെ താരതമ്യം ചെയ്യാൻ സാധിക്കില്ല എന്നും മണികണ്ഠൻ ഒരഭിമുഖത്തിൽ പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ടുളള പ്രമോഷണൽ വീഡിയോകൾ വിലയിരുത്തുമ്പോൾ, ടോക്സിസിറ്റി, മദ്യപാനം, മോശം പെരുമാറ്റങ്ങളൊക്കെയുള്ള രം​ഗങ്ങളുള്ളതായി കരുതുന്നുണ്ട് എന്ന് എല്ലാവരും ആശങ്കപ്പെടുന്നു. ശരിക്കും അത്തരത്തിൽ അർജുൻ റെഡ്ഡി പോലുള്ള സിനിമകളുമായുള്ള താരതമ്യങ്ങൾ അടിസ്ഥാനരഹിതമാണ്. ചിത്രം റിലീസ് ചെയ്തു കഴിഞ്ഞാൽ തീരാവുന്ന ആകുലതകളേയുള്ളു. അത് ഉറപ്പാണ്, കാരണം അരുൺ എന്ന ഞാൻ അഭിനയിച്ച കഥാപാത്രം വ്യത്യസ്തനാണ്, മണികണ്ഠൻ പറയുന്നു.

'അ‍ർജുൻ റെഡ്ഡിയല്ല 'ലവറി'ലെ നായകൻ, താരതമ്യം ചെയ്യാൻ കഴിയില്ല'; മണികണ്ഠൻ
'നേരി'നെ ആഘോഷമാക്കിയ 50 ദിനങ്ങൾ; നന്ദി പറഞ്ഞ് മോഹൻലാൽ

സിനിമയുടെ ചില ഭാഗങ്ങളിൽ നിങ്ങൾ അയാളെ വെറുക്കാമെങ്കിലും, അവസാനം, അവൻ അങ്ങനെ വെറുക്കേണ്ട, തള്ളിക്കളയേണ്ട ഒരു കഥാപാത്രമല്ലെന്ന് മനസിലാകും. അയാള്‍ ഒരു വ്യക്തിയായി പരിണമിക്കുന്നതും സ്നേഹം നമ്മെയെല്ലാം മാറ്റുന്നതുപോലെ അയാളെയും എങ്ങനെ മാറ്റുന്നുവെന്നും സിനിമയിലൂടെ മനസിലാകും, നടൻ കൂട്ടിച്ചേ‍ർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com