തിയേറ്ററിൽ ആസ്വദിക്കൂ... ബ്ലാക്ക് ആൻഡ് വൈറ്റിൽ; ഭ്രമയുഗം ഫൈനൽ മിക്സ് കഴിഞ്ഞു

'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം
തിയേറ്ററിൽ ആസ്വദിക്കൂ... ബ്ലാക്ക് ആൻഡ് വൈറ്റിൽ; ഭ്രമയുഗം ഫൈനൽ മിക്സ് കഴിഞ്ഞു

വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും കൊണ്ട് മമ്മൂട്ടി സിനിമാപ്രേമികളെ എന്നും ഞെട്ടിക്കാറുണ്ട്. അത്തരം ഒരു മികച്ച പരീക്ഷണമാകും എന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്ന ചിത്രമാണ് 'ഭ്രമയു​ഗം'. ഫെബ്രുവരി 15-ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഫൈനൽ മിക്സ് പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

പ്രഖ്യാപനം മുതൽ ഭ്രമയുഗം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്ററുകളുടെയും ടീസറിന്റെയും ഡീക്കോഡിങ്ങും സമൂഹ മാധ്യമങ്ങളിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് 'കുഞ്ചമൻ പോറ്റി' എന്നാണെന്നും 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കഴിയുകയുള്ളു എന്നും കണ്ടെത്തലുകൾ നടക്കുന്നുണ്ട്.

തിയേറ്ററിൽ ആസ്വദിക്കൂ... ബ്ലാക്ക് ആൻഡ് വൈറ്റിൽ; ഭ്രമയുഗം ഫൈനൽ മിക്സ് കഴിഞ്ഞു
'ഭ്രമയുഗ'ത്തിലെ ആ കാരണവർ ആര്?; മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് തേടി സോഷ്യൽ മീഡിയ

'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com