ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ ചലച്ചിത്രാവിഷ്കാരം; 'പോച്ചർ' ഫെബ്രുവരി 23ന്

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിങ്ങനെ ആനക്കൊമ്പ് വേട്ട സംഘത്തിനെ പിടികൂടാൻ ജാവൻ മരണ പോരാട്ടം നടത്തിയ ഓഫീസർമാരുടെ ഓർമ്മകളും പോച്ചറിലൂടെ ദൃശ്യവത്കരിക്കുന്നുണ്ട്
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ ചലച്ചിത്രാവിഷ്കാരം; 'പോച്ചർ' ഫെബ്രുവരി 23ന്

ഇന്ത്യയെ നടുക്കിയ ആനക്കൊമ്പ് വേട്ട വെബ് സീരീസാകുന്നു. 'പോച്ചർ' എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ നിമിഷ സജയൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന താരങ്ങളാകുന്നത്. ആമസോൺ ഒറിജിനൽസിൽ എത്തുന്ന സീരീസ് ഫെബ്രുവരി 23-നാണ് സംപ്രേഷണം ആരംഭിക്കുന്നത്. കേരളത്തിലെ വനങ്ങളിൽ നടന്ന ആനക്കൊമ്പ് വേട്ടയെകുറിച്ചുള്ള കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിങ്ങനെ ആനക്കൊമ്പ് വേട്ട സംഘത്തിനെ പിടികൂടാൻ ജാവൻ മരണ പോരാട്ടം നടത്തിയ ഓഫീസർമാരുടെ ഓർമ്മകളും പോച്ചറിലൂടെ ദൃശ്യവത്കരിക്കുന്നുണ്ട്. ദിബ്യേന്ദു ഭട്ടാചാര്യ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി എന്നിവരും ഈ സീരിസിലെ പ്രധാന താരങ്ങളാണ്.

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ ചലച്ചിത്രാവിഷ്കാരം; 'പോച്ചർ' ഫെബ്രുവരി 23ന്
ക്ലീൻ ഷേവിൽ പയ്യനായി വിജയ്; രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മക്കൾക്ക് മുന്നിൽ, വീഡിയോ വൈറൽ

ഓസ്കർ ജേതാക്കളായ ക്യുസി എന്റർടൈൻമെന്റാണ് നിർമ്മാണം. ഇവരുടെ ആദ്യ ടെലിവിഷൻ സംരംഭം കൂടിയാണ് പോച്ചർ. എമ്മി പുരസ്കാര ജേതാവായ റിച്ചി മേത്തയാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. എട്ട് എപ്പിസോഡുകളായാണ് സീരീസ് എത്തുന്നത്. 'ഇയ്യോബിന്റെ പുസ്തകം', 'തുറമുഖം' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഗോപൻ ചിദംബരമാണ് സീരീസിന്റെ മലയാളം തിരക്കഥ ഒരിക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com