പ്രേക്ഷകരുടെ അറിവില്ലായ്മയാണ് ഫൈറ്ററിന്‍റെ പരാജയത്തിന് കാരണം; സംവിധായകൻ സിദ്ധാർഥ് ആനന്ദ്

’ഫൈറ്റർ’ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിന് കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്
പ്രേക്ഷകരുടെ അറിവില്ലായ്മയാണ്  ഫൈറ്ററിന്‍റെ പരാജയത്തിന് കാരണം; സംവിധായകൻ സിദ്ധാർഥ് ആനന്ദ്

ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ’ഫൈറ്റർ’ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിന് കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. രാജ്യത്തെ 90 ശതമാനം ആളുകളും വിമാനത്തിൽ കയറിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ സിനിമയിൽ നടക്കുന്നത് അവർക്ക് മനസിലായിട്ടിലെന്നും സംവിധായൻ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.

പ്രേക്ഷകരുടെ അറിവില്ലായ്മയാണ്  ഫൈറ്ററിന്‍റെ പരാജയത്തിന് കാരണം; സംവിധായകൻ സിദ്ധാർഥ് ആനന്ദ്
ദുൽഖർ ഇനി 'ലക്കി ഭാസ്‌കർ'; വെങ്കി അറ്റ്‌ലൂരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

‘നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ഏകദേശം 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ലാത്തവരാണ്. അങ്ങനെയുള്ളവർക്ക് ആകാശത്ത് സംഭവിക്കുന്നത് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ? പ്രേക്ഷകര്‍ ഇത്തരം കഥകളെ അന്യഗ്രഹജീവിയെപ്പോലെയാണ് സമീപിക്കുന്നത്. രാജ്യത്ത് പാസ്പോർട്ട് ഉള്ള എത്രപേർ വിമാനത്തിൽ കയറിയിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക് ഫ്ളൈറ്റുകള്‍ തമ്മിലുള്ള ആക്‌ഷന്‍ രം​ഗങ്ങൾ കാണുമ്പോൾ ഒന്നും മനസ്സിലാകില്ല‘, സിദ്ധാർഥ് പറഞ്ഞു.

സംവിധായകന്റെ പ്രസ്താവനക്കെതിരെ വലിയ തരത്തിൽ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക് റോഷന്റേതായി റിലീസ് ചെയ്ത ചിത്രമാണ് 'ഫൈറ്റർ'. ജനുവരി 25-ന് റിലീസിനെത്തിയ ചിത്രം ആഗോളതലത്തില്‍ വമ്പൻ കളക്ഷനാണ് നേടുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിത്രം ആഗോളതലത്തിൽ 215 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിലാണ് സംവിധായകൻ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com