'ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നന്ദി'; 1983യുടെ 10 വർഷങ്ങൾ

'ലോകമെമ്പാടുമുള്ള ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്ന ഒരു കഥ'
'ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നന്ദി'; 1983യുടെ 10 വർഷങ്ങൾ

മലയാള സിനിമാ പ്രേക്ഷകർ ഒന്നാകെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സിനിമകൾ ഓരോ കാലഘട്ടത്തിലും ഉണ്ടാകാറുണ്ട്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം '1983' അത്തരത്തിലൊന്നായിരുന്നു. വിജയ ചിത്രം റിലീസിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ (ജനുവരി 31) നിർമ്മാതാവ് ഷംസുദ്ദീൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

'ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നന്ദി'; 1983യുടെ 10 വർഷങ്ങൾ
നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

'പത്ത് വർഷം മുമ്പ്, ലോകമെമ്പാടുമുള്ള ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്ന ഒരു കഥ കൊണ്ട് ഞങ്ങൾ ഒരു സിനിമാറ്റിക് യാത്ര ആരംഭിച്ചു. '1983' റിലീസ് ചെയ്ത് ഒരു ദശാബ്ദം ആഘോഷിക്കുമ്പോൾ, ഞാൻ സന്തോഷം കൊണ്ട് മതിമറക്കുകയാണ്.

മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ സമർപ്പണവും കഴിവും കൊണ്ട് ഓരോ ഫ്രെയിമിനും ജീവൻ നൽകി. നിങ്ങൾ ഈ കാഴ്ചയെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റി. നിങ്ങളുടെ അഭിനിവേശവും കഠിനാധ്വാനവുമാണ് '1983'യുടെ ആത്മാവ്. ഈ അസാധാരണ യാത്രയുടെ നെടുംതൂണായതിന് നന്ദി.

ഞങ്ങളുടെ പ്രേക്ഷകർക്ക്, '1983'ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയും നിങ്ങൾ ഞങ്ങളുടെ കഥയുമായി ഉണ്ടാക്കിയ വൈകാരിക ബന്ധവുമാണ്ഈ വിജയത്തിൻ്റെ യഥാർത്ഥ അളവുകോൽ. ഞങ്ങൾ നിങ്ങൾക്കായി സിനിമ നിർമ്മിച്ചു, നിങ്ങളിതിനെ ഒരു പ്രതിഭാസമാക്കി മാറ്റി.

തിരിഞ്ഞു നോക്കുമ്പോൾ, '1983' നമുക്കെല്ലാവർക്കും സമ്മാനിച്ച ചിരിയും കണ്ണീരും അസംഖ്യം വികാരങ്ങളും ഓർമ്മ വരികയാണ്. ഞങ്ങൾ ഒരുക്കിയതും ഇനിയും വരാനിരിക്കുന്നതുമായ ഓർമ്മകൾക്കായി. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നന്ദി. ഇതാ, 1983യുടെ 10 വർഷങ്ങൾ!'

1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ജയവും രമേശൻ എന്ന നാട്ടിൻപുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. നിവിന്‍ പോളിയ്ക്ക് പുറമെ അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ, ഭഗത് എബ്രിഡ് ഷൈൻ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ താരങ്ങളെല്ലാം മികച്ച പ്രകടം കാഴ്ചവച്ചു. 1983യിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിനെയും കപില്‍ദേവിനെയും നെഞ്ചിലേറ്റിയ സാധാരണക്കാരനായ നിവിന്‍ പോളിയുടെ ക്രിക്കറ്റ് പ്രേമിയായ രമേശനെ ബോക്‌സോഫീസും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com