'പ്ലേയിങ് വിത്ത് എയ്ജ്'; സോഷ്യൽ മീഡിയയിൽ ഹിറ്റായി മമ്മൂട്ടിയുടെ പുതിയ സ്റ്റിൽ

'പ്ലേയിങ് വിത്ത് ഷാഡോ' എന്നാണ് താരം ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്
'പ്ലേയിങ് വിത്ത് എയ്ജ്'; സോഷ്യൽ മീഡിയയിൽ ഹിറ്റായി മമ്മൂട്ടിയുടെ പുതിയ സ്റ്റിൽ

യുവതാരങ്ങളെ പോലും അസൂയപ്പെടുത്തും വിധമുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ളത്. നടൻ പങ്കുവെക്കുന്ന ആ ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്. പതിവ് തെറ്റിക്കാതെ നടന്റെ പുതിയ സ്റ്റില്ലും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

പച്ച ഷർട്ടും ബ്ലാക്ക് ജീൻസും സൺഗ്ലാസ്സും ധരിച്ച് നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. 'പ്ലേയിങ് വിത്ത് ഷാഡോ' എന്നാണ് താരം ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. നടന്റെ പോസ്റ്റിന് താഴെ നിരവധിപ്പേർ രസകരമായ കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. 'പ്ലേയിങ് വിത്ത് ഷാഡോ അല്ല പ്ലേയിങ് വിത്ത് എയ്ജ് ആണ്' എന്നാണ് ഒരു ആരാധകന്റെ കമന്റ്.

കഴിഞ്ഞ ദിവസവും മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് ദുബായിലെത്തിയ താരത്തിന്റെ ലുക്കായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വൈറ്റ് ഷര്‍ട്ടും നീല പാന്‍സും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം ചടങ്ങിനെത്തിയത്.

'പ്ലേയിങ് വിത്ത് എയ്ജ്'; സോഷ്യൽ മീഡിയയിൽ ഹിറ്റായി മമ്മൂട്ടിയുടെ പുതിയ സ്റ്റിൽ
മയക്കുമരുന്നടങ്ങിയ പാഴ്‌സലുമായി ബന്ധപ്പെട്ട് വ്യാജ കോൾ; പരാതി നൽകി അഖിൽ സത്യൻ

അതേസമയം മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗം ഈ മാസം 15 ന് റിലീസിനൊരുങ്ങുകയാണ്. തുടർച്ചയായി കഥാപാത്രങ്ങളിൽ പരീക്ഷണങ്ങൾക്ക് വിധേയനാകുന്ന താരം പ്രതിനായകനായാണ് ഈ ചിത്രത്തിൽ എത്തുന്നത്. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com