സെൽഫി എടുക്കുന്നതിനിടയിൽ ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; ഞെട്ടി താരം, വീഡിയോ

ബോബി ഡിയോളിന് നേരെയുള്ള ഒരു ആരാധികയുടെ അതിരുവിട്ട സ്നേഹപ്രകടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്
സെൽഫി എടുക്കുന്നതിനിടയിൽ ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; ഞെട്ടി താരം, വീഡിയോ

താരങ്ങളോടുള്ള ആരാധകരുടെ സ്നേഹപ്രകടനങ്ങൾ അതിരുവിടുന്ന സംഭവങ്ങൾ പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരത്തിൽ, ബോളിവുഡ് താരം ബോബി ഡിയോളിന് നേരെയുള്ള ഒരു ആരാധികയുടെ അതിരുവിട്ട സ്നേഹപ്രകടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ആരാധിക താരത്തെ അനുവാദമില്ലാതെ ചുംബിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

പിറന്നാൾ ദിനാഘോഷങ്ങൾക്കിടയിൽ ഒരു ആരാധിക ബോബി ഡിയോളിനോട് സെൽഫി ആവശ്യപ്പെട്ടു. സെൽഫിക്ക് പോസ് ചെയ്യുമ്പോൾ താരത്തിന്റെ കവിളിൽ ആരാധിക ചുംബിക്കുകയായിരുന്നു. ഇതിൽ താരം അമ്പരന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം. സെലിബ്രിറ്റികളുടെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്നതിനെ പലരും സമൂഹ മാധ്യമങ്ങളിലൂടെ വിമർശിക്കുന്നുണ്ട്.

സെൽഫി എടുക്കുന്നതിനിടയിൽ ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; ഞെട്ടി താരം, വീഡിയോ
ഫിലിംഫെയർ പുരസ്കാരങ്ങളിൽ തിളങ്ങി 12ത് ഫെയിൽ; 5 വിഭാഗങ്ങളിൽ നേട്ടം

അതേസമയം ബോബി ഡിയോളിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കങ്കുവ ടീം പോസ്റ്റർ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. ഉധിരൻ എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശക്തനും കരുണയില്ലാത്തവനും എന്നെന്നും ഓർമിക്കപ്പെടുന്നവനും എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com