ജോളി കേസിന് ശേഷം ഇന്ത്യയെ നടുക്കിയ മറ്റൊരു കൊലപാതക കഥ; ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു

ഇന്ദ്രാണി മുഖർജിയുടെ ഓർമ്മക്കുറിപ്പായ 'അൺബ്രോക്കൺ: ദി അൺടോൾഡ് സ്റ്റോറി' പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷമാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യു സീരീസ് സംപ്രേക്ഷണം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്
ജോളി കേസിന് ശേഷം ഇന്ത്യയെ നടുക്കിയ മറ്റൊരു കൊലപാതക കഥ; ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു

ക്രൈം ത്രില്ലർ സിനിമയെ വെല്ലുന്ന ഷീന ബോറ കൊലപാതക കേസ് ഡോക്യു-സീരീസ് ആകുന്നു. 'ദ ഇന്ദ്രാണി മുഖർജി സ്റ്റോറി, ബറീഡ് ട്രൂത്ത്' എന്ന ഡോക്യു സീരീസ് നെറ്റ്ഫ്ലിക്സാണ് പുറത്തിറക്കുന്നത്. ഫെബ്രുവരി 23-ന് സംപ്രേക്ഷണം ആരംഭിക്കുന്ന സീരീസ് 2012 ഏപ്രിൽ 24ന് മുംബൈ നഗരത്തിൽ നടന്ന ദാരുണ കൊലപാതകത്തിന്റെ ചുരുളുകളഴിക്കും.

2015-ലാണ് ഷീന ബോറയുടെ കൊലപാതത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറം ലോകമറിയുന്നത്. ഇന്ദ്രാണി മുഖർജിയുടെ 2023 ലെ ഓർമ്മക്കുറിപ്പായ 'അൺബ്രോക്കൺ: ദി അൺടോൾഡ് സ്റ്റോറി' പുറത്തിറങ്ങിയതിന് മാസങ്ങൾക്ക് ശേഷമാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യു സീരീസ് സംപ്രേക്ഷണം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്.

ജോളി കേസിന് ശേഷം ഇന്ത്യയെ നടുക്കിയ മറ്റൊരു കൊലപാതക കഥ; ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു
സൗന്ദര്യം വര്‍ധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; ബ്രസീലിയൻ ഗായികയ്ക്ക് ദാരുണാന്ത്യം

ഇന്ദ്രാണി മുഖർജിയുടെ ജീവിതവും ആറ് വർഷത്തെ ജയിൽവാസവും വിവരിക്കുന്നതാണ് പുസ്തകം. നിലവിൽ ഇന്ദ്രാണി മുഖർജി ജാമ്യത്തിലാണ്. ഇന്ദ്രാണി മുഖർജിയും മക്കളും മുതിർന്ന മാധ്യമ പ്രവർത്തകരും അഭിഭാഷകരും ഡോക്യു-സീരീസിന്റെ ഭാഗമാകുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ പിടിഐയോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com