'പഠാന്' ശേഷം വീണ്ടും 100 കോടി ക്ലബിൽ സിദ്ധാർഥ് ആനന്ദ് ചിത്രം; 'ഫൈറ്റർ' ബോക്സ് ഓഫീസ് കളക്ഷൻ

118 കോടിയാണ് നിലവിൽ ഫൈറ്ററിന് ഇന്ത്യയിൽ നിന്ന് ലഭിച്ചിരിക്കുന്ന കളക്ഷൻ
'പഠാന്' ശേഷം വീണ്ടും 100 കോടി ക്ലബിൽ സിദ്ധാർഥ് ആനന്ദ് ചിത്രം; 'ഫൈറ്റർ' ബോക്സ് ഓഫീസ് കളക്ഷൻ

ബോളിവുഡിന്റെ ബോക്സ് ഓഫീസ് നിറയ്ക്കാൻ ഇക്കൊല്ലവും സിദ്ധാർഥ് ആനന്ദ് ചിത്രം. ജനുവരി 25-ന് റിലീസിനെത്തിയ ഹൃത്വിക് റോഷൻ-ദീപിക പദുക്കോൺ ചിത്രം 'ഫൈറ്റർ' അങ്ങനെ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. നാല് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ഞായറാഴ്ച്ച ചിത്രം സ്വന്തമാക്കിയത് 28 കോടിയാണ്. 118 കോടിയാണ് നിലവിൽ ഫൈറ്ററിന് ഇന്ത്യയിൽ നിന്ന് ലഭിച്ചിരിക്കുന്ന കളക്ഷൻ.

24 കോടിയെന്ന ഓപ്പണിങ് കളക്ഷനോടെയാണ് ഫൈറ്റർ മുന്നോട്ട് പോയത്. രണ്ടാം ദിവസം മുതൽ ഓക്കുപ്പെൻസി കൂടുകയും കളക്ഷൻ കയറാൻ തുടങ്ങുകയും ചെയ്തു. അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ഫൈറ്ററിലെ മറ്റ് പ്രധാന താരങ്ങൾ.

'പഠാന്' ശേഷം വീണ്ടും 100 കോടി ക്ലബിൽ സിദ്ധാർഥ് ആനന്ദ് ചിത്രം; 'ഫൈറ്റർ' ബോക്സ് ഓഫീസ് കളക്ഷൻ
'അന്നൊരു നോവൽ മുഴുവൻ വേണമായിരുന്നു സിനിമയ്ക്ക്, ഇന്ന് ഒരു നിമിഷത്തെ സംഭവം മാത്രം മതി'; കമൽ

ഹൃത്വിക്കിന്റെ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചുവെന്ന് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഫൈറ്ററിന് തിരക്കഥ ഒരിക്കിയത്. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ്. ഫൈറ്റർ തിയറ്ററിൽ പ്രദർശനം തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com