'ഇനി ആടാനുള്ളത് ആ കോടീശ്വരന്റെ വേഷമാണ്, ഖുറേഷി അബ്രഹാം'; മോഹൻലാൽ എമ്പുരാനായി അമേരിക്കയിൽ

ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാൻ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്
'ഇനി ആടാനുള്ളത് ആ കോടീശ്വരന്റെ വേഷമാണ്,  ഖുറേഷി അബ്രഹാം'; മോഹൻലാൽ എമ്പുരാനായി അമേരിക്കയിൽ

മലൈക്കോട്ടെെ വാലിബന്റെ ആരവങ്ങൾക്കിടയിൽ മോഹൻലാൽ അമേരിക്കയിലാണ്. വിശ്രമത്തിനായല്ല. അടുത്ത പകർന്നാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ്. മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന 'എമ്പുരാൻ്റെ' ചിത്രീകരണം ആരംഭിച്ച ഘട്ടത്തിൽ ഷൂട്ടിനായി അമേരിക്കയിലെത്തിയിരിക്കുകയാണ് മോഹൻലാൽ.

വാലിബന്റെ ഷൂട്ടിങ് കഴിഞ്ഞ് താരം റിലീസിന് പോലും കാത്തു നിൽക്കാതെ പോയത് 'എമ്പുരാൻ' സെറ്റിലേക്കാണ്. സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരവുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് ഇനി ആടാനുള്ളത് എന്നാണ് അമേരിക്കയിലുള്ള യാത്രയ്ക്കിടെ മോഹൻലാൽ പറഞ്ഞത്. വാലിബനായി പോയി ഖുറേഷി അബ്രഹാമായി തിരിച്ചുവരുന്ന മോഹൻലാലിനെയും കാത്തിരിക്കുകയാണ് ആരാധകർ.

'ഇനി ആടാനുള്ളത് ആ കോടീശ്വരന്റെ വേഷമാണ്,  ഖുറേഷി അബ്രഹാം'; മോഹൻലാൽ എമ്പുരാനായി അമേരിക്കയിൽ
ബോബി ഡിയോൾ ഒപ്പം സണ്ണി ഡിയോളും; 'ഗദ്ദർ 2'നപ്പുറം 'രാമായണ'യിൽ ഹനുമാനാകും

ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാൻ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഷെഡ്യൂൾ യുകെയിൽ പൂർത്തിയായതിന് ശേഷമാണ് അമേരിക്കയിലേക്ക് ടീം എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും. ലഡാക്കിലെ ആദ്യ ഷെഡ്യൂളിന് ശേഷം ഇടവേളയെടുത്ത സംഘം ഡിസംബറിലാണ് യുകെ ഷെഡ്യൂൾ ആരംഭിച്ചത്. മൂന്നാം ഷെഡ്യൂളാണ് അമേരിക്കയിൽ ഇപ്പോൾ നടക്കുന്നത്.

മോഹൻലാൽ, സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി അബ്‌റാം ആകുമ്പോൾ സായിദ് മസൂദായി പൃഥ്വി വീണ്ടും എത്തും. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തെ ക്യാമറയിൽ പകർത്തുന്നത് സുജിത്ത് വാസുദേവ് ആണ്. എമ്പുരാനിലെ സംഗീതത്തെക്കുറിച്ച് സംഗീത സംവിധായകൻ ദീപക് ദേവ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു. ലൂസിഫറിന്റെ 'സ്റ്റൈലൈസ്ഡ്' വേർഷനാകും എമ്പുരാൻ. സിനിമയ്ക്കായി ഹോളിവുഡ് റെക്കോഡിങ് ചെയ്യാൻ സമ്മതം ലഭിച്ചിട്ടുണ്ടെന്നും സംഗീതത്തിൽ ഹോളിവുഡ് ശൈലി പ്രതീക്ഷിക്കാമെന്നും ദീപക് ദേവ് റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com