എന്‌റെ സഹോദരന്‍ ഇളയരാജയ്ക്ക് ഇത് താങ്ങാനാകട്ടെ; വേദനയോടെ കമല്‍ഹാസന്‍

ഇളയരാജയ്ക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് അറിയില്ല. മാനുഷികമായി തന്നെ ആ കൈകള്‍ ചേര്‍ത്ത് പിടിക്കുന്നു
എന്‌റെ സഹോദരന്‍ ഇളയരാജയ്ക്ക് ഇത് താങ്ങാനാകട്ടെ; വേദനയോടെ കമല്‍ഹാസന്‍

കൊച്ചി: സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജയുടെ വിയോഗത്തില്‍ വേദന അറിയിച്ച് നടന്‍ കമല്‍ ഹാസന്‍. കരഴിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭവതാരിണി ഇന്നലെയാണ് അന്തരിച്ചത്. പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ് ഭവതാരിണി. തന്റെ മനസ്സ് വിറയ്ക്കുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലന്നുമാണ് കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കമല്‍ഹാസന്റെ കുറിപ്പ് ഇങ്ങനെ:

'മനസ്സ് വിറങ്ങലിക്കുന്നു. എന്റെ പ്രിയ സഹോദരന്‍ ഇളയരാജയ്ക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് അറിയില്ല. മാനുഷികമായി തന്നെ ആ കൈകള്‍ ചേര്‍ത്ത് പിടിക്കുന്നു. ഭവതാരിണിയുടെ വിയോഗം അസഹനീയവും അവിശ്വസനീയവുമാണ്. ഈ സമയത്ത് എന്റെ സഹോദരന്‍ ഇളയരാജയുടെ മനസ്സ് നഷ്ടമാകാതിരിക്കട്ടെ. ഭവതാരിണിയുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം'.

'ഭാരതി' എന്ന ചിത്രത്തിലെ ''മയിൽ പോല പൊന്ന് ഓന്ന്'' എന്ന് ​ഗാനത്തിന് 2000ൽ മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ലഭിച്ചിട്ടുണ്ട്. 'പൊന്മുടിപ്പുഴയോരത്ത്', 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'കളിയൂഞ്ഞാൽ' എന്നീ മലയാളം സിനിമങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. കാ‍ർത്തിക് ഇളയരാജ, യുവൻ ശങ്കർ രാജ എന്നിവരാണ് സഹോദരങ്ങൾ.

എന്‌റെ സഹോദരന്‍ ഇളയരാജയ്ക്ക് ഇത് താങ്ങാനാകട്ടെ; വേദനയോടെ കമല്‍ഹാസന്‍
​സം​ഗീത സംവിധായികയും ​ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു

'റാസയ്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഭവതാരിണി പിന്നണി ​ഗായികയാകുന്നത്. ​ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സോഹദരങ്ങളായ കാർത്തിക് ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സം​ഗീത സംവിധാനത്തിലും ഭവതാരിണി പാടിയിട്ടുണ്ട്. 2002-ലാണ് സം​ഗീത സംവിധാന രംഗത്തേക്ക് ഭവകതാരിണി കടക്കുന്നത്. 'അവുന്ന' എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയും ഹിന്ദി ചിത്രമായ 'ഫിർ മിലേം​ഗ'യിലെ ​ഗാനത്തിനും ഈണമൊരുക്കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com