'ഇങ്ങനെ ഒരു അയ്യനാർ ആശാനെ തന്നതിന് നിറഞ്ഞ സ്നേഹം'; ലിജോയ്ക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

അയ്യനാർ എന്ന സുപ്രധാന കഥാപാത്രത്തെയാണ് ഹരീഷ് പേരടി സിനിമയിൽ അവതരിപ്പിക്കുന്നത്
'ഇങ്ങനെ ഒരു അയ്യനാർ ആശാനെ തന്നതിന് നിറഞ്ഞ സ്നേഹം'; ലിജോയ്ക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വലിയൊരു താരനിര ഭാഗമാകുന്ന സിനിമയിൽ ഒരു സുപ്രധാന വേഷത്തിൽ നടൻ ഹരീഷ് പേരാടിയും എത്തുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച കഥാപാത്രത്തിന് സംവിധായകനോടുള്ള സ്നേഹം സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ് ഹരീഷ് പേരടി.

'പ്രിയപ്പെട്ട ലിജോ...ഇങ്ങനെ ഒരു അയ്യനാർ ആശാനെ തന്നതിന് നിറഞ്ഞ സ്നേഹം,' എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഒപ്പം കഥാപാത്രത്തിന്റെ ചിത്രവും ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അയ്യനാർ എന്ന സുപ്രധാന കഥാപാത്രത്തെയാണ് ഹരീഷ് പേരടി സിനിമയിൽ അവതരിപ്പിക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗത്തിനുള്ള വാതിൽ തുറന്നുവയ്ക്കുന്നത് ഈ കഥാപാത്രമാണ്.

അതേസമയം മലൈക്കോട്ടൈ വാലിബൻ ആദ്യദിനത്തിൽ മികച്ച കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 6.5 കോടിയ്ക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയതായി സാച്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ദിന കളക്ഷന്റെ സിംഹഭാഗവും കേരളത്തിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 5.8 കോടി നേടി. ഇതോടെ സംസ്ഥാനത്ത് നിന്ന് ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനിൽ അഞ്ചാം സ്ഥാനത്തേക്ക് വാലിബൻ എത്തിയിരിക്കുകയാണ്.

'ഇങ്ങനെ ഒരു അയ്യനാർ ആശാനെ തന്നതിന് നിറഞ്ഞ സ്നേഹം'; ലിജോയ്ക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി
നെഗറ്റീവ് പ്രതികരണങ്ങളെ തൂക്കിയടിച്ച് വാലിബൻ; ആദ്യദിനത്തിൽ മികച്ച കളക്ഷൻ

ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com