അൽപ്പം ചായ വിശേഷം; ‘വാലിബനും ജയിംസും’ ദുബായ്‍യിൽ കണ്ടുമുട്ടിയപ്പോൾ

ലിജോയുടെ വാലിബനും ജെയിംസും എന്നാണ് പ്രേക്ഷകർ പ്രതികരണത്തിലൂടെ അറിയിക്കുന്നത്
അൽപ്പം ചായ വിശേഷം; ‘വാലിബനും ജയിംസും’ ദുബായ്‍യിൽ കണ്ടുമുട്ടിയപ്പോൾ

മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ ചർച്ചയാകുമ്പോൾ ദുബായ്‍യിൽ തന്റെ ഇച്ചാക്കയ്ക്കൊപ്പം റിലാക്സ് ചെയ്യുകയാണ് മോഹൻലാൽ. മോഹൻലാൽ-മമ്മൂട്ടി കുടുംബ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലിജോയുടെ വാലിബനും ജെയിംസും എന്നാണ് പ്രേക്ഷകർ പ്രതികരണത്തിലൂടെ അറിയിക്കുന്നത്.

മമ്മൂട്ടി സ്വകാര്യ ആവശ്യത്തിനായാണ് ദുബായ്‍യിൽ കുടുംബസമേതം എത്തിയത്. എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലേക്കുള്ള യാത്രയിലാണ് മോഹൻലാലും പങ്കാളി സുചിത്രയും. ഇതിനിടെയാണ് ദുബായിൽ വച്ച് ഇരു താരങ്ങളും ഒത്തുകൂടിയത്. ദുബായ്‍യിൽ വെച്ചാണ് മോഹൻലാൽ വാലിബൻ കണ്ടത്.

വലിയ ആരവത്തോടെയുള്ള സ്വീകരണമാണ് മലൈക്കോട്ടൈ വാലിബന് മലയാളി പ്രേക്ഷകർ നൽകിയത്. 6.30 മുതൽ ആരംഭിച്ച ഷോ കേരളത്തിൽ മാത്രമല്ല വിദേശത്ത് 59 രാജ്യങ്ങളിലും പ്രദ‍‍ർശനം നടത്തി. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. മാസ് എന്റർടെയ്നർ ചിത്രം എന്നതിലുപരി ഒരു എൽജെപി ചിത്രം എന്ന നിലയിൽ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് വാലിബൻ എന്നാണ് അഭിപ്രായം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com