'വാലിബന് വേണ്ടി പാടിയ പാട്ടാണെന്ന് അറിയില്ലായിരുന്നു, ലിജോ പറയുന്നത് വരെ'; അഭയ ഹിരണ്മയി

'മലൈക്കോട്ടൈ വാലിബന്റെ മൂവിങ് എക്സ്പീരിയൻസ് പ്രേക്ഷകർ മനസിലാക്കുന്നത് എന്റെ പാട്ട് പുറത്തുവന്നതിന് ശേഷമാണ്'
'വാലിബന് വേണ്ടി പാടിയ പാട്ടാണെന്ന് അറിയില്ലായിരുന്നു, ലിജോ പറയുന്നത് വരെ'; അഭയ ഹിരണ്മയി

'മലൈക്കോട്ടൈ വാലിബന്' വേണ്ടിയാണ് താൻ പാടിയത് എന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന് ഗായിക അഭയ ഹിരണ്മയി. ഒരു വർഷം മുൻപ് പ്രശാന്ത് പിള്ള തന്നെ കൊണ്ട് ഒരു പാട്ട് പാടിപ്പിച്ചിരുന്നു എന്നും എന്നാൽ ഏത് സിനിമയ്ക്ക് വേണ്ടിയായിരുന്നുവെന്ന് താൻ ചോദിച്ചിരുന്നില്ല എന്നും അഭയ പറഞ്ഞു. രണ്ട് മാസം മുൻപ് ഡബ്ബിങ്ങിനായി ചെന്നപ്പോഴാണ് ലിജോ അക്കാര്യം പറഞ്ഞത് എന്നും അപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും അഭയ റിപ്പോർട്ടറിനോട് പറഞ്ഞ്. മലൈക്കോട്ടൈ വാലിബനിലെ അദ്യ ഗാനമായി പുറത്തിറക്കിയ പുന്നാര കാട്ടിലെ പൂവനത്തിൽ എന്നു തുടങ്ങുന്ന ഗാനമാണ് അഭയ പാടിയിരിക്കുന്നത്.

വാലിബൻ റിലീസാകുമ്പോൾ വലിയ സ്ക്രീനിൽ, അതും ലാലേട്ടൻ അഭിനയിക്കുന്ന ഒരു സിനിമയിൽ എന്റെ ശബ്ദം കേൾക്കുക എന്ന് പറയുമ്പോൾ അതിനേക്കാൾ വലിയ ഒരു എക്സൈറ്റ്മെന്റില്ല. ഒരു വർഷം മുൻപ് എന്നെ പ്രശാന്ത് പിള്ള ഒരു പാട്ട് പാടിക്കാനായി വിളിച്ചു. പട്ട് പാടി അതിഷ്ടപ്പെട്ടു. എന്നാൽ ഏത് സിനിമയ്ക്ക് വേണ്ടിയാണ് ഈ പാട്ട് എന്നൊന്നും ഞാൻ ചോദിച്ചിരുന്നില്ല. അതിന് ശേഷം ലിജോ വാലിബന് വേണ്ടി എന്നെ വിളിച്ചു. പാട്ട് പാടാനാണ് എന്ന ആഗ്രഹത്തിൽ ഞാൻ പോയി. പക്ഷെ അത് ഡബ്ബ് ചെയ്യാൻ വേണ്ടിയിട്ടായിരുന്നു. എനിക്ക് ഡബ്ബ് ചെയ്യാൻ താല്പര്യമുണ്ടായിരുന്നില്ല. എന്നിരുന്നാലും ഞാൻ ശ്രമിച്ചു നോക്കി. അത് ദയനീയമായി പരാജയപ്പെട്ടു, ഞാൻ അവിടെനിന്ന് ഇറങ്ങി വന്നു.

'വാലിബന് വേണ്ടി പാടിയ പാട്ടാണെന്ന് അറിയില്ലായിരുന്നു, ലിജോ പറയുന്നത് വരെ'; അഭയ ഹിരണ്മയി
ഹൃത്വിക്-ദീപിക ചിത്രം ഫൈറ്ററിന് ഒന്നൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; ആശങ്ക

ലിജോ ആശ്വസിപ്പിക്കാനെന്നോണം എനിക്ക് പാട്ടിട്ടു തന്നു. 'അഭയ പാടിയ പാട്ട് കേൾക്കേണ്ടെ' എന്ന് ചോദിച്ചു. അപ്പോഴാണ് എനിക്ക് മനസിലാകുന്നത് ഞാൻ ഈ പടത്തിലാണ് പാടിയിരിക്കുന്നത് എന്ന്. അതിന് ശേഷം എനിക്ക് പ്രശാന്ത് പിള്ളയുടെ ഓഫീസിൽ നിന്ന് കൺഫർമേഷൻ കിട്ടി. ലിജോയാണ് എനിക്ക് പാട്ടിന്റെ വിഷ്വൽ കാണിച്ചു തരുന്നത്. അതിൽ ലാലേട്ടൻ അവസാനം വരുന്നതൊക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നി. മലൈക്കോട്ടൈ വാലിബന്റെ മൂവിങ് എക്സ്പീരിയൻസ് പ്രേക്ഷകർ മനസിലാക്കുന്നത് എന്റെ പാട്ട് പുറത്തുവന്നതിന് ശേഷമാണ്, അഭയ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com