ദളപതിയുടെ ഗ്യാരേജിൽ കോടികളുടെ കാറുകൾ, കൂട്ടത്തിലേക്ക് ഒരു അതിഥി കൂടി

2 മുതൽ 2.3 കോടി വരെയാണ് ആഡംബര കാറിന്റെ വില
ദളപതിയുടെ ഗ്യാരേജിൽ കോടികളുടെ കാറുകൾ, കൂട്ടത്തിലേക്ക് ഒരു അതിഥി കൂടി

സ്വതവേ വാഹനങ്ങളോട് ഇമ്പം കൂടുതലാണ് സിനിമാ താരങ്ങൾക്ക്. ആഡംബര ജീവിതത്തിന്റെ ഭാഗമായി പുതിയ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുമ്പോൾ തന്നെ ഇവർ വാങ്ങി കൂട്ടാറുണ്ട്. അതരത്തിൽ വണ്ടികളോട് ഭ്രാന്തുള്ള താരമാണ് തമിഴ് സൂപ്പർ സ്റ്റാർ വിജയ്. അദ്ദേഹത്തിന്റെ ​ഗ്യാരേജിൽ ചെറുതും വലുതുമായ എത്രയോ കാറുകളുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ പുതിയ അതിഥി കൂടി എത്തി എന്നാണ് റിപ്പോർട്ടുകൾ.

BMW i7 xDrive 60 ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ അപൂർവമായ ഇല്ക്ടോണിക് മോഡൽ കാറാണിത്. 2 മുതൽ 2.3 കോടി വരെയാണ് ആഡംബര കാറിന്റെ വില. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. തമിഴ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദളപതിയുടെ ഗ്യാരേജിൽ കോടികളുടെ കാറുകൾ, കൂട്ടത്തിലേക്ക് ഒരു അതിഥി കൂടി
'ക്യാപ്റ്റൻ മില്ലറിന്റെ കഥ മോഷ്ടിച്ചത്'; ആരോപണമുന്നയിച്ച് എഴുത്തുകാരൻ വേല രാമമൂർത്തി

6 കോടി രൂപയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 1.30 കോടിയുടെ ഓഡി എ 8, 75 ലക്ഷം വിലയുളള ബിഎംഡബ്യൂ സീരീസ് 5, 90 ലക്ഷം വിലയുളള ബിഎംഡബ്യൂ എക്‌സ് 6, 35 ലക്ഷം വിലയുളള മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ വിജയ്ക്ക് സ്വന്തമായുണ്ട്. ടാറ്റ എസ്റ്റേറ്റ്, ടൊയോട്ട സെറ, നിസ്സാൻ എക്സ്-ട്രെയിൽ, എ8, പ്രീമിയർ 118 എൻഇ, മാരുതി സുസുക്കി സെലേറിയോ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎ, റേഞ്ച് റോവർ ഇവോക്ക്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റോൾസ്-റോയ്സ് ഗോസ്റ്റ് എന്നിവയാണ് വിജയിയുടെ ​ഗ്യാരേജിലെ മറ്റ് കാറുകൾ. വിജയ്ക്കും അച്ഛനും കാറുകളോട് ഭ്രാന്താണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മ ശോഭ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com