തിയേറ്ററുകളിൽ നിന്ന് 800 കോടി, ശേഷം ഭാഗം നെറ്റ്ഫ്ലിക്സിൽ; അനിമൽ ഒടിടി റിലീസിനൊരുങ്ങുന്നു

ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 800 കോടിയ്ക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്
തിയേറ്ററുകളിൽ നിന്ന് 800 കോടി, ശേഷം ഭാഗം നെറ്റ്ഫ്ലിക്സിൽ; അനിമൽ ഒടിടി റിലീസിനൊരുങ്ങുന്നു

പോസിറ്റീവ് അഭിപ്രായങ്ങളും വിമർശനങ്ങളും ഒരുപോലെ ലഭിച്ച ബോളിവുഡ് ചിത്രം 'അനിമൽ' ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 26 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുക. രൺബീർ കപൂർ, രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് അനിമൽ.

'അർജുൻ റെഡ്ഡി', 'കബീർ സിങ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്‌ത സിനിമ ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് എത്തിയത്. ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 800 കോടിയ്ക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്.

തിയേറ്ററുകളിൽ നിന്ന് 800 കോടി, ശേഷം ഭാഗം നെറ്റ്ഫ്ലിക്സിൽ; അനിമൽ ഒടിടി റിലീസിനൊരുങ്ങുന്നു
കോടികള്‍ പോക്കറ്റിലാക്കി ഓസ്‌ലറും അലക്സാണ്ടറും

അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്‍പത് സംഗീതസംവിധായകര്‍ ചേർന്നാണ് 'അനിമലി'ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com