2024ലും വിളയാടാനൊരുങ്ങി മമ്മൂട്ടി; ബസൂക്ക മാര്‍ച്ചിലെത്തും?

ഭ്രമയുഗമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം
2024ലും വിളയാടാനൊരുങ്ങി മമ്മൂട്ടി; ബസൂക്ക മാര്‍ച്ചിലെത്തും?

കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ഓസ്‌ലെര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ആരാധകരുടെ അടുത്ത നോട്ടം ബസൂക്കയിലേക്കാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേഷനുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാനുള്ളത്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള അപ്‌ഡേറ്റാണ് ശ്രദ്ധ നേടുന്നത്.

കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 'കാപ്പ'യ്ക്ക് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നൊരുക്കുന്ന സിനിമയാണ് ബസൂക്ക. തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോനും സിനിമയില്‍ പ്രധാന താരമാണ്.

ഭ്രമയുഗമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന സിനിമ അടുത്ത മാസം 15 ന് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. 'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക.

2024ലും വിളയാടാനൊരുങ്ങി മമ്മൂട്ടി; ബസൂക്ക മാര്‍ച്ചിലെത്തും?
തലയെടുപ്പോടെ നടന്ന് നീങ്ങുന്ന ദാമുവും രമണനും ഷാജി പാപ്പനും; വിഡിയോ വൈറൽ; സംഭവമിങ്ങനെ

അതേസമയം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ആക്ഷന്‍ കോമഡി ചിത്രം ടര്‍ബോ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മിഥുന്‍ മാനുല്‍ തോമസാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. രാജ് ബി ഷെട്ടി, സുനില്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷമീര്‍ മുഹമ്മദ് ആണ് ചിത്രസംയോജനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com