പ്രതീക്ഷ കാക്കാതെ 'ഗുണ്ടൂർ കാരം', നേട്ടമുണ്ടാക്കി 'ഹനുമാൻ'; കളക്ഷൻ ഇങ്ങനെ

വലിയ ഹൈപ്പോടെയാണ് 'ഗുണ്ടൂർ കാരം' എത്തിയത്
പ്രതീക്ഷ കാക്കാതെ 'ഗുണ്ടൂർ കാരം', നേട്ടമുണ്ടാക്കി 'ഹനുമാൻ';  കളക്ഷൻ ഇങ്ങനെ

പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ച് മഹേഷ് ബാബു ചിത്രം 'ഗുണ്ടൂർ കാരം'. റിലീസ് ദിവസം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം രണ്ടാം ദിവസം പിന്നോട്ട് പോവുകയായിരുന്നു. ബിഗ് റിലീസുകൾ വന്ന ജനുവരി 12ന് വലിയ ഹൈപ്പോടെയാണ് 'ഗുണ്ടൂർ കാരം' എത്തിയത്.

പ്രതീക്ഷ കാക്കാതെ 'ഗുണ്ടൂർ കാരം', നേട്ടമുണ്ടാക്കി 'ഹനുമാൻ';  കളക്ഷൻ ഇങ്ങനെ
പോപ് രാജാവിന്റെ കഥ 2025ൽ; ബൊഹീമിയൻ റാപ്‌സോഡിയുടെ നിർമ്മാതാക്കൾ മൈക്കിൾ ജാക്സ്നും ബയോപിക് ഒരുക്കും

തമിഴ് ചിത്രങ്ങളായ 'ക്യാപ്റ്റൻ മില്ലർ', 'അയലാൻ', ഹിന്ദി-തമിഴ് ദ്വിഭാഷാ ചിത്രം 'മെറി ക്രിസ്മസ്', തെലുങ്കിൽ 'ഗുണ്ടൂർ കാരം', 'ഹനുമാൻ' എന്നിവയാണ് ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയത്. 'അല വൈകുണ്ഠപുരം ലോ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ത്രിവിക്രം ശ്രീനിവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് ​ഗുണ്ടൂർ കാരം. ജയറാമും ഒരു പ്രധാന വേഷത്തിത്തിലുണ്ട്.

ആഗോളതലത്തിൽ ഒന്നാം ദിവസം ഗുണ്ടൂർ കാരം 94 കോടി രൂപ നേടി എന്നാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ. ഒരു ഭാഷയില്‍ മാത്രം റിലീസിനെത്തിയ സിനിമകളുടെ കളക്ഷനില്‍ ഇന്ത്യയിലെ റെക്കോർഡ് ആണിത്. 'പുഷ്പ' തെലുങ്ക് പതിപ്പിന്റെ ഓപ്പണിങ് റെക്കോഡും ചിത്രം തകർത്തു. 42 കോടിക്ക് അടുത്താണ് ഇന്ത്യയിൽ നിന്ന് മാത്രമുള്ള കളക്ഷൻ.

പ്രതീക്ഷ കാക്കാതെ 'ഗുണ്ടൂർ കാരം', നേട്ടമുണ്ടാക്കി 'ഹനുമാൻ';  കളക്ഷൻ ഇങ്ങനെ
'തന്മാത്ര', 'ഭ്രമരം', 'പ്രണയം'...; മോഹൻലാലിനൊപ്പം അടുത്ത സിനിമയൊരുക്കാൻ ബ്ലെസ്സി

എന്നാല്‍ രണ്ടാം ദിവസത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 13 കോടി രൂപ മാത്രമാണ് ശനിയാഴ്ച ചിത്രം രാജ്യത്തുണ്ടാക്കിയ കളക്ഷൻ. 'ഹനുമാന്‍' അതേദിവസം മികച്ച പ്രതികരണവും 11 കോടി രൂപ കളക്ഷനും നേടി. മഹേഷ് ബാബു ചിത്രത്തിന് ആദ്യ ദിവസത്തെ അപേക്ഷിച്ച് 70ശതമാനം കുറഞ്ഞ കളക്ഷനാണ് രണ്ടാം ദിവസം സാധ്യമായത്.

തേജ സജ്ജ നായകനായ 'ഹനുമാൻ' സംവിധാനം ചെയ്തത് പ്രശാന്ത് വര്‍മ്മയാണ്. വിനയ് റായി, അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, രാജ ദീപക് ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. മഹേഷ് ബാബു ചിത്രത്തിന്മേൽ അപ്രതീക്ഷിത വിജയമുണ്ടാക്കിയാണ് ഹനുമാൻ മുന്നേറുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com