പ്രഭാസിന്റെ അടുത്ത അവതാരം വരുന്നു; 'കൽക്കി 2898 എഡി' മെയ് ഒമ്പതിന് റിലീസിന്

ഒരു സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി' എന്നാണ് റിപ്പോർട്ട്
പ്രഭാസിന്റെ അടുത്ത അവതാരം വരുന്നു; 'കൽക്കി 2898 എഡി' മെയ് ഒമ്പതിന് റിലീസിന്

തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൽക്കി 2898 എഡി'. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം മെയ് 9 നാണ് റിലീസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് 'കൽക്കി 2898 എഡി' നിർമ്മിക്കുന്നത്. 600 കോടി രൂപയാണ് 'കൽക്കി 2898 എഡി'യുടെ ബജറ്റ്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി' എന്നാണ് റിപ്പോർട്ട്.

പ്രഭാസിന്റെ അടുത്ത അവതാരം വരുന്നു; 'കൽക്കി 2898 എഡി' മെയ് ഒമ്പതിന് റിലീസിന്
സുരേഷ് ഗോപിയുടെ 'വരാഹ'ത്തിൽ ഗൗതം മേനോനും; എത്തുന്നത് പൊലീസ് ഉദ്യോഗസ്ഥനായി

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com