ജാവേദ് അക്തറിന്റെ അപകീർത്തി കേസ്; ബോംബെ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കങ്കണ റണൗത്ത്

അർണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ റണാവത്ത് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്നും അത് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും കാണിച്ചാണ് ജാവേദ് അക്തർ മാനനഷ്ടക്കേസിന് കോടതിയെ സമീപിച്ചത്
ജാവേദ് അക്തറിന്റെ അപകീർത്തി കേസ്; ബോംബെ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കങ്കണ റണൗത്ത്

മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിന്റെ വിചാരണ സ്റ്റേ ചെയ്യാൻ മുംബൈ ഹൈക്കോടതിയോടാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗത്ത്. ഹർജി ജനുവരി ഒന്‍പതിന് പരിഗണിക്കും. മുംബൈ ഹൈക്കോടതിക്ക് മുമ്പാകെ കങ്കണ സമർപ്പിച്ച ഹർജിയിൽ, തന്റെ പരാതിയും അക്തറിന്റെ പരാതിയും ഒരേ സംഭവത്തെ ആസ്പദമാക്കിയതാണെന്നും തനിക്കെതിരെ പരസ്പരവിരുദ്ധമായ വിധികൾ ഒഴിവാക്കി ഒരുമിച്ച് വിചാരണ നടത്തണമെന്നും അക്തറിന്റെ പരാതിയിൽ നിന്ന് ഉയരുന്ന വിചാരണ സ്റ്റേ ചെയ്യണമെന്നുമാണ് കങ്കണ ആവശ്യപ്പെടുന്നത്.

റിവിഷൻ ബഞ്ച് തീർപ്പുകൽപ്പിക്കുന്നത് വരെ അക്തറിന്റെ കേസ് സ്റ്റേ ചെയ്യുന്നത് നീതിയുടെ താൽപ്പര്യമാണെന്നും കേസിന്റെ സത്യാവസ്ഥ തുറന്നു കാട്ടുന്നതാണെന്നും കങ്കണ ഹർജിയിൽ പറയുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷൻ ചാനലിൽ അർണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ റണാവത്ത് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്നും അത് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും കാണിച്ചാണ് ജാവേദ് അക്തർ മാനനഷ്ടക്കേസിന് കോടതിയെ സമീപിച്ചത്.

ജാവേദ് അക്തറിന്റെ അപകീർത്തി കേസ്; ബോംബെ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കങ്കണ റണൗത്ത്
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനം നാളെ; പോരാട്ടത്തിൽ മുന്നിൽ ബാർബിയും ഓപ്പൺഹൈമറും

എന്നാൽ ക്രിമിനൽ ഗൂഢാലോചന, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ പരാതികൾ ആരോപിച്ച് അക്തറിനെതിരെ കങ്കണയും കോ‌ടതിയെ സമീപിച്ചിരുന്നു. 2023 ജൂലൈയിൽ അന്ധേരിയിലെ ഒരു മജിസ്‌ട്രേറ്റ് കോടതി അക്തറിനെതിരായ കങ്കണയുടെ ഹർജി തള്ളി. എന്നാൽ ഐപിസി 506, 509 വകുപ്പുകൾ പ്രകാരം അക്തറിന് സമൻസ് അയച്ചു. തുടർന്ന്, ദിൻദോഷിയിലെ സെഷൻസ് കോടതിയിൽ ഒരു റിവിഷൻ ഹർജിയിലൂടെ ജാവേദ് അക്തർ സമൻസിനെതിരെ നീങ്ങുകയും ക്രിമിനൽ നടപടികളിൽ നിന്ന് താൽക്കാലിക സ്റ്റേ ലഭിക്കുകയും ചെയ്തു. ഇത് ആദ്യമായല്ല കങ്കണ റണാവത്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. അക്തർ നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപും പല തവണ ഹർജി നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com