മൂവി സ്ട്രീറ്റ് ഗ്രൂപ്പിനെതിരെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്; കെ പി വ്യാസനും ഒപ്പം

മഹേഷ് രാജനെന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദനെ കുറിച്ച് എഴുതിയത്.
മൂവി സ്ട്രീറ്റ് ഗ്രൂപ്പിനെതിരെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്; കെ പി വ്യാസനും ഒപ്പം

കൊച്ചി: മൂവി സ്ട്രീറ്റ് സിനിമാ ഗ്രൂപ്പില്‍ തന്നെ കുറിച്ചെഴുതിയ കുറിപ്പിനെതിരെ രംഗത്തെത്തി നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റും സംവിധായകന്‍ കെ പി വ്യാസനും അഭിപ്രായം രേഖപ്പെടുത്തി. മഹേഷ് രാജനെന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദനെ കുറിച്ച് എഴുതിയത്.

'മല്ലു സിംഗ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്..' എന്നായിരുന്നു കുറിപ്പ്.

മൂവി സ്ട്രീറ്റ് ഗ്രൂപ്പിനെതിരെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്; കെ പി വ്യാസനും ഒപ്പം
GOAT, 'എ വെങ്കട് പ്രഭു ഹീറോ'; വിജയ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററെത്തി

ഈ കുറിപ്പിനെതിരെയാണ് ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയത്. മാളികപ്പുറം ഒരു അജണ്ടയുള്ള സിനിമായാണെന്ന് കരുതുന്നവര്‍ക്ക് 'ജയ് ഗണേഷ്' കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തതുകൊണ്ട് തന്നെ മൂവി സ്ട്രീറ്റ് സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് ആയി കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

നടന്‍ സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദനെ പിന്തുണച്ച് കമന്റ് ബോക്‌സില്‍ കുറിച്ചു. 'ഇത്തരം സ്വഭാവമുള്ള അലവലാതികള്‍ക്കു എന്തിനാണ് മറുപടി കൊടുക്കുന്നത്.. ഇതുപോലെ ഉള്ള മൂന്നാം കിട ഗ്രൂപ്പിലെ വര്‍ഗീയവാദികള്‍ എഴുതുന്ന പോസ്റ്റ് എന്തിനാണ് ഷെയര്‍ ചെയ്യുന്നത്? ഇത് എഴുതിയവര്‍ക്കു വ്യക്തമായ വര്‍ഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാല്‍ തന്നെ അറിയാമല്ലോ..'മാളികപ്പറം' എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാം..' എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

മൂവി സ്ട്രീറ്റ് ഗ്രൂപ്പിനെതിരെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്; കെ പി വ്യാസനും ഒപ്പം
'കാളിദാസൻ മിത്തി'നെ ഓ‍ർമ്മിപ്പിക്കുന്ന സംഭാഷണം; 'വാലിബനിൽ' ഒളിഞ്ഞിരിക്കുന്നതെന്ത്?

'ഇത്തരം ഊള പോസ്റ്റ് ഇടുന്നവര്‍ക്ക് തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന രീതിയില്‍ തന്നെ മറുപടി കൊടുക്കണം, ഇതൊക്കെ അവന്മാര്‍ ചോദിച്ചു വാങ്ങുന്നതാണ്, പിന്നെ ഇങ്ങനെയാണ് ഇതുപോലുള്ള ഗ്രൂപ്പ് പ്രമാണിമാര്‍ തുടര്‍ന്നും തുടര്‍ന്നും പോസ്റ്റുകള്‍ അപ്പ്രൂവ് ചെയ്യുന്നതെങ്കില്‍ ജയ്ഗണേശന് മാളികപ്പുറത്തിന്റെ വിധി തന്നെയായിരിക്കും... ഏത്?' എന്നാണ് കെ പി വ്യാസന്‍ കുറിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com