ഗുരുതുല്യനെ അവസാനമായി കാണാൻ...; വിജയകാന്തിന്റെ വസതിയിൽ കണ്ണീരണിഞ്ഞ് വിജയ്

ഇന്ന് വൈകിട്ട് 4.45നാണ് സംസ്കാരം
ഗുരുതുല്യനെ അവസാനമായി കാണാൻ...; വിജയകാന്തിന്റെ വസതിയിൽ കണ്ണീരണിഞ്ഞ് വിജയ്

ക്യാപ്റ്റൻ വിജയകാന്തിന് അവസാന യാത്രയയപ്പ് നൽകാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഗുരുതുല്യനായ സഹതാരത്തെ നഷ്ടമായ വേദനയിലാണ് ദളപതി വിജയ്. ചെന്നൈയിലെ വിജയകാന്തിന്റെ വസതിയിൽ വികാരാധീനനാകുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വിജയകാന്തിനെ കാണാൻ വിജയ് എത്തിയത്.

വിജയകാന്തിന്റെ സിനിമാ ജീവിതത്തിലെ ബോക്‌സ് ഓഫീസ് ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു 1981ല്‍ പുറത്തിറങ്ങിയ 'സട്ടം ഒരു ഇരുട്ടറൈ'. സംവിധായകനും നടന്‍ വിജയ്‌യുടെ പിതാവുമായ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയകാന്തിന്റെ സഹോദരനായി വിജയ് അഭിനയിച്ചിട്ടുണ്ട്.

എസ് എ ചന്ദ്രശേഖറിൻ്റെ സംവിധാനത്തിൽ വിജയകാന്ത് നായകനായ ‘വെട്രി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1992ൽ ആദ്യമായി നായകനായ ‘നാളെയെ തീർപ്പ്’ പരാജയമായി. പിന്നാലെ അക്കാലത്തെ സൂപ്പർതാരമായിരുന്ന വിജയകാന്തിനെയാണ് സഹായത്തിനായി ചന്ദ്രശേഖർ സമീപിച്ചത്.

വിജയ് നായകനാകുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കണമെന്നതായിരുന്നു ചന്ദ്രശേഖറിന്റെ ആവശ്യം. അങ്ങനെ വിജയകാന്തിനൊപ്പംവിജയ് ‘സെന്ധൂരപാണ്ടി’ ചെയ്തു. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് വിജയകാന്ത് അഭിനയിച്ചത്. വിജയകാന്ത് വിജയ്ക്ക് വേണ്ടി ചെയ്തത് വലിയ സഹായമായിരുന്നുവെന്നും അല്ലെങ്കിൽ വിജയ് ഉണ്ടാകുമായിരുന്നില്ലെന്നും ചന്ദ്രശേഖർ തന്നെ പറഞ്ഞിട്ടുണ്ട്.

വിജയകാന്ത് എന്ന നടനോടൊപ്പം അഭിനയിച്ചതിന് ശേഷമാണ് ജനങ്ങള്‍ക്കിടയില്‍ താന്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നും മറ്റൊരു നടനും സാധിക്കാത്ത ഒരു പവര്‍ അദ്ദേഹത്തിനുണ്ടെന്ന് ദളപതി വിജയ്‌യും ഒരഭിമുഖത്തില്‍ പറഞ്ഞു.

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഡിസംബർ 28ന് രാവിലെയാണ് അന്തരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിജയകാന്തിന്റെ വസതിയിലെത്തി മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തി. വിജയകാന്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 4.45ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്ത് സംസ്കരിക്കും. വിവിധ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പൊതുജനങ്ങളും വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നുണ്ട്.

ഗുരുതുല്യനെ അവസാനമായി കാണാൻ...; വിജയകാന്തിന്റെ വസതിയിൽ കണ്ണീരണിഞ്ഞ് വിജയ്
ക്യാപ്റ്റന് വിട; തമിഴ് സിനിമയുടെ 1980-90കളെ അടയാളപ്പെടുത്തിയ വിജയകാന്ത്

വിവിധ ആരോഗ്യ പ്രശനങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന വിജയകാന്തിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അന്ത്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com