'ഗോൾഡ് പൊട്ടിയതല്ല... പൊട്ടിച്ചതാണ്, തിയേറ്ററിൽ കൂവിച്ച മഹാൻ പെടും'; ആരോപണങ്ങളുമായി അൽഫോൺസ് പുത്രൻ

തിയേറ്ററില്‍ ഫ്ലോപ്പാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും, എന്നോട് കുറേ നുണകള്‍ പറഞ്ഞതും, എന്നില്‍ നിന്നും ആ എമൗണ്ട് മറച്ചുവച്ചതും. എന്നെ സഹായിക്കാത്തതുമാണ്
'ഗോൾഡ് പൊട്ടിയതല്ല... പൊട്ടിച്ചതാണ്, തിയേറ്ററിൽ കൂവിച്ച മഹാൻ പെടും'; ആരോപണങ്ങളുമായി അൽഫോൺസ് പുത്രൻ

സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്ന വ്യക്തിയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന് അറിയിച്ച സംഭവം ഏറെ ചർച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ തന്റെ കഴിഞ്ഞ സിനിമയായ ഗോൾഡിനെക്കുറിച്ച് അൽഫോൻസിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

നിവിൻ പോളിക്കൊപ്പം ആദ്യകാലത്ത് ഒരുക്കിയ ഒരു ഷോർട്ട് ഫിലിമിന്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒരാൾ 'ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രസ്ഡ് ആവുന്നത് എന്തിനാണ് ബ്രോ, അങ്ങനെ ആണെങ്കിൽ ലാലേട്ടൻ ഒക്കെ ഇൻഡസ്ട്രിയിൽ കാണുമോ. ഒരു ഗോള്‍ഡ് പോയാൽ ഒൻപത് പ്രേമം വരും, തിരിച്ചുവരൂ' എന്ന് കമന്റ് ചെയ്തു. ഇതിന് മറുപടിയായാണ് ഗോൾഡിന്റെ പരാജയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

'ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതല്ല. റിലീസിന് മുന്‍പെ 40 കോടി കളക്ട് ചെയ്ത വണ്‍ ആന്‍റ് ഓണ്‍ലി പൃഥ്വിരാജ് ഫിലിമാണ് ഗോള്‍ഡ്. സോ പടം ഫ്ലോപ്പല്ല. തിയേറ്ററില്‍ ഫ്ലോപ്പാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും, എന്നോട് കുറേ നുണകള്‍ പറഞ്ഞതും, എന്നില്‍ നിന്നും ആ എമൗണ്ട് മറച്ചുവച്ചതും. എന്നെ സഹായിക്കാത്തതുമാണ്. പുട്ടിന് പീരയിടും പോലെ ഒറ്റ വാക്ക് മാത്രം പറഞ്ഞു. ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്',

'ഗോൾഡ് പൊട്ടിയതല്ല... പൊട്ടിച്ചതാണ്, തിയേറ്ററിൽ കൂവിച്ച മഹാൻ പെടും'; ആരോപണങ്ങളുമായി അൽഫോൺസ് പുത്രൻ
ക്രിസ്തുമസ് ദിനത്തിൽ മാത്രം നാല് കോടി, ആകെ നേട്ടം 30 കോടിക്കും മേൽ; 'നേര്' കുതിക്കുന്നു

'ഈ സിനിമയില്‍ ഞാന്‍ ഏഴു ജോലികള്‍ ചെയ്തിരുന്നു. പ്രമോഷന്‍ ടൈമില്‍ ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോള്‍ഡ് ഫ്ലോപ്പായത് തിയേറ്ററില്‍ മാത്രം. തിയേറ്ററില്‍ നിന്നും പ്രേമത്തിന്‍റെ കാശ് പോലും കിട്ടാനുണ്ടെന്ന് അന്‍വറിക്ക പറഞ്ഞിട്ടുണ്ട്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും, മഹാന്‍റെ കൂട്ടരും ഒക്കെ പെടും, ഞാന്‍ പെടുത്തും', എന്നായിരുന്നു അൽഫോൺസ് പുത്രന്റെ മറുപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com