കോടികള്‍ നേടുന്ന വിജയവഴിയില്‍ തിരിച്ചെത്തി ആശീര്‍വാദും ആന്റണി പെരുമ്പാവൂരും

നേരിന്റെ വിജയത്തോടെ കോടികളുടെ വിജയവഴിയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും.
കോടികള്‍ നേടുന്ന വിജയവഴിയില്‍ തിരിച്ചെത്തി ആശീര്‍വാദും ആന്റണി പെരുമ്പാവൂരും

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നേര് തിയേറ്ററുകളില്‍ വന്‍വിജയം നേടുമ്പോള്‍ ചിരിക്കുന്നത് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ കൂടിയാണ്. മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച എത്രയോ സിനിമകള്‍ മലയാള സിനിമയില്‍ കോടികളുടെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതായിരുന്നു. എന്നാല്‍ ഇടക്കാലത്തെ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടത് ആശീര്‍വാദിനും മോഹന്‍ലാലിനും ക്ഷീണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരിന്റെ വിജയത്തോടെ കോടികളുടെ വിജയവഴിയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും.

കോടികള്‍ നേടുന്ന വിജയവഴിയില്‍ തിരിച്ചെത്തി ആശീര്‍വാദും ആന്റണി പെരുമ്പാവൂരും
മാത്യൂവിന് ശേഷം മോഹന്‍ലാല്‍ വീണ്ടും മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം; പ്രഭാസുമായി വരുന്നു 'കണ്ണപ്പ'

2000ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ മാസ് ചിത്രം നരസിംഹം നിര്‍മ്മിച്ചാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണ രംഗത്തേക്കെത്തുന്നത്. പിന്നീട് ഇതുവരെ നിര്‍മ്മിച്ചത് 36 ചിത്രങ്ങള്‍. ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്ക് വെങ്കിടേഷിനെ നായകനാക്കി നിര്‍മ്മിച്ചൂ എന്നതൊഴിച്ചാല്‍ മോഹന്‍ലാലിനെയും പ്രണവ് മോഹന്‍ലാലിനെയും നായകനാക്കിയല്ലാതെ ഒരു ചിത്രവും ആശിര്‍വാദ് നിര്‍മ്മിച്ചിട്ടില്ല.

കഴിഞ്ഞ 24 വര്‍ഷത്തെ ആശിര്‍വാദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുങ്ങി. നരസിംഹം, രാവണപ്രഭു, നരന്‍, രസതന്ത്രം, ദൃശ്യം, ഒപ്പം, ലൂസിഫര്‍, ദൃശ്യം 2, ബ്രോ ഡാഡി എന്നിങ്ങനെ പോകുന്നു വിജയചിത്രങ്ങളുടെ പേരുകള്‍.

കോടികള്‍ നേടുന്ന വിജയവഴിയില്‍ തിരിച്ചെത്തി ആശീര്‍വാദും ആന്റണി പെരുമ്പാവൂരും
അല്ലെങ്കിലും നമ്മുടെ ലാലേട്ടൻ പൊളിയല്ലേ; നടനവഴികളിലൂടെ....

ലൂസിഫര്‍ നേടിയ വലിയ വിജയത്തിന് ശേഷം ആശിര്‍വാദ് നിര്‍മ്മിച്ച 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' എന്ന മോഹന്‍ലാല്‍ ചിത്രം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് മഹാമാരി വന്നത്. ഇതോടെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനം ഏറെ നാള്‍ നിര്‍ത്തിവെച്ചു. ഈ സമയത്താണ് ജിത്തു ജോസഫ് ദൃശ്യം 2 സംവിധാനം ചെയ്തത്. തിയേറ്ററില്‍ വലിയ വിജയം നേടാന്‍ സാധ്യതയുണ്ടായിരുന്ന ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു. ചിത്രം വലിയ അഭിപ്രായം നേടിയെങ്കിലും തിയ്യേറ്ററിലെ റെക്കോര്‍ഡ് വിജയം എന്ന ക്രെഡിറ്റ് നേടാന്‍ കൊവിഡ് തടസ്സമായി.

പിന്നീട് ആശിര്‍വാദും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് കുരുവിളയും നിര്‍മ്മിച്ച പ്രിയദര്‍ശന്റ ഡ്രീം പ്രൊജക്ട് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയ്യേറ്ററുകളില്‍ റിലീസ് ചെയ്‌തെങ്കിലും വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. അതിന് ശേഷം ആശിര്‍വാദ് നിര്‍മ്മിച്ച ബ്രോ ഡാഡിയും ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാനും നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുകയായിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്താല്‍ വിജയം നേടാന്‍ കഴിയുന്ന സിനിമകളായിരുന്നു ഇവ രണ്ടും.

കോടികള്‍ നേടുന്ന വിജയവഴിയില്‍ തിരിച്ചെത്തി ആശീര്‍വാദും ആന്റണി പെരുമ്പാവൂരും
'ലാലേട്ടൻ അങ്ങനെ പൊയ്‌പോവൂല്ല';ജീത്തുവിന്റെ മേക്കിംഗില്‍ മോഹന്‍ലാലിന്റെ ഗംഭീര മടങ്ങിവരവ്,നേര് റിവ്യു

ഒടിടി റിലീസിന് വേണ്ടി ആശിര്‍വാദ് നിര്‍മ്മിച്ച മോണ്‍സ്റ്ററും എലോണും സിനിമാ സംഘടനകളുടെ പുതിയ തീരുമാനങ്ങളുടെ ഭാഗമായി തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ഇവ രണ്ടും തിയേറ്ററുകളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇതോടെ നാല് വര്‍ഷം മുമ്പ് വന്‍വിജയം നേടിയ ലൂസിഫറിന് ശേഷം പരാജയം മാത്രമെന്നായിരുന്നു മോഹന്‍ലാലിന്റെയും ആശിര്‍വാദിന്റെയും പേരില്‍ സിനിമാ ഗ്രൂപ്പുകളില്‍ പറഞ്ഞുകേട്ട ആക്ഷേപം.

ആ ആക്ഷേപങ്ങളെ ഇല്ലാതാക്കി കൊണ്ട് മടങ്ങി വന്നിരിക്കുകയാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. ഈ ക്രിസ്മസ് കാലം മോഹന്‍ലാലിന്റെ തിരിച്ചു വരവിന്റേതാണെന്ന് പറയുകയാണ് ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങള്‍. പുതിയ റെക്കോര്‍ഡുകള്‍ മോഹന്‍ലാലും ആന്റണിയും എഴുതുമെന്നും അവര്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com