ഐഎഫ്എഫ്കെ 2023; പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നി‍ർത്താൻ രണ്ട് ഹൊറർ ചിത്രങ്ങൾ

ദി എക്സിസ്റ്റ്, ടൈഗർ സ്ട്രൈപ്സ് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക
ഐഎഫ്എഫ്കെ 2023; പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നി‍ർത്താൻ രണ്ട് ഹൊറർ ചിത്രങ്ങൾ

ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാൻ രണ്ട് ഹൊറർ ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ എത്തുന്നത്. ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ 'ദി എക്സിസ്റ്റ്' ആണ് ഒരു ചിത്രം. 1973-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് നിരവധി ഹിറ്റുകൾ സമ്മാനിച്ച വില്ല്യം ഫ്രീഡ്കിൻ ആണ്. ഈ വർഷം ഓ​ഗസ്റ്റ് ഏഴിനാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദർശിപ്പിക്കുക. വില്ല്യം ഫ്രീഡ്കിനിന്റെ തന്നെ ദി എക്സിസ്റ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

ഐഎഫ്എഫ്കെ 2023; പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നി‍ർത്താൻ രണ്ട് ഹൊറർ ചിത്രങ്ങൾ
രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കേ‍ർപ്പെടുത്തി ഫിയോക്; തിയേറ്റർ വിഹിതമായി നൽകേണ്ടത് 30 ലക്ഷം

മലേഷ്യൻ സംവിധായിക അമാൻഡ നെൽ യുവിന്റെ 'ടൈഗർ സ്ട്രൈപ്സ്' ആണ് മറ്റൊരു ചിത്രം. മലേഷ്യയിൽ നിന്നുള്ള ഓസ്‌കർ എൻട്രി കൂടിയാണ് ചിത്രം. കാൻ മേളയിൽ ടൈഗർ സ്ട്രൈപ്സ് പുരസ്‌കാരം നേടിയിരുന്നു. പതിനൊന്നുകാരിയായ ഒരു പെൺകുട്ടി ഋതുമതിയാകുന്നതിനെ തുടർന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം പ്രേക്ഷകർക്ക് ഹോറർ മൂഡ് സമ്മാനിക്കുന്നതാണ്.

ഐഎഫ്എഫ്കെ 2023; പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നി‍ർത്താൻ രണ്ട് ഹൊറർ ചിത്രങ്ങൾ
എല്ലാ പുകഴും ഒരുവൻ ഒരുവന്ക്കേ....; 'ജനങ്ങളുടെ ദളപതി'യുടെ 31 വർഷങ്ങൾ

അതേസമയം, ചലച്ചിത്രോത്സവത്തിലെ'മാസ്റ്റർ മൈൻഡ്സ്' വിഭാഗത്തിൽ 11 സമകാലിക സംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 'ദ ഓൾഡ‍് ഓക്ക്' (കെൻ ലോച്ച്), 'പെർഫക്ട് ഡെയ്സ്' (വിം വെൻഡേഴ്‌സ്), 'ഫാളൻ ലീവ്സ്' (അക്കി കൗറിസ്മാക്കി), 'എബൗട്ട് ഡ്രൈ ​ഗ്രാസസ്' (നൂറി ബിൽജ് സെലാൻ), 'കിഡ്നാപ്ഡ്' (മാർക്കോ ബെല്ലോച്ചിയോ), 'ആസ്റ്റെറോയ്ഡ് സിറ്റി' (വെസ് ആൻഡേഴ്‌സൺ), 'മോൺസ്റ്റർ' (ഹിരോകാസു കോറെ-എഡ), 'എ ബ്രൈറ്റർ ‌ടുമോറോ' (നാനി മൊറെറ്റി), 'ഡു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദ എൻഡ് ഓഫ് ദ വേൾഡ്' (റാഡു ജൂഡ്), ​'ദ ​ഗ്രീൻ ബോർഡർ' (അഗ്നിസ്‌ക ഹോളണ്ട്), 'ബ്ലാ​ഗാസ് ലെസൺസ്' (സ്റ്റീഫൻ കോമന്ദരേവ്) എന്നീ ചിത്രങ്ങളാണ് ഈ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com