'കണ്ണ് നിറഞ്ഞ ഒരു സിനിമ അനുഭവം, വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി'; 'കാതൽ: ദ കോർ' പ്രേക്ഷക പ്രതികരണം

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്
'കണ്ണ് നിറഞ്ഞ ഒരു സിനിമ അനുഭവം, വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി'; 'കാതൽ: ദ കോർ' പ്രേക്ഷക പ്രതികരണം

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി-ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കാതൽ ദ കോർ' പ്രേക്ഷക ഹൃദയം നിറയ്ക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് തിയേറ്ററിൽ പ്രദർശനം ആരംഭിച്ച ചിത്രത്തെ ആദ്യ ദിവസം തന്നെ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. ആദ്യ ഷോ പിന്നിട്ടപ്പോൾ വികാര നിർഭരമായ, ആഹ്ലാദപരമായ പ്രതികരണങ്ങളാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്തുന്നത്.

പ്രതികരണങ്ങൾ ഇങ്ങനെ,

കണ്ണ് നിറഞ്ഞ ഒരു സിനിമ അനുഭവം നൽകിയതിന് നന്ദി, മമ്മൂട്ടി വീണ്ടും ഞട്ടിക്കുകയാണ്.

ജിയോ ബേബിയുടെ തെളിഞ്ഞ സാമൂഹിക രാഷ്ട്രീയബോധ്യത്തിന്റെ ചലച്ചിത്രാഖ്യാനം.

ഒരു നടനും ഏറ്റെടുക്കാൻ ധൈര്യം കാണിക്കാത്ത ഒരു വിഷയം സ്വന്തം നിർമ്മാണ കമ്പനിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ ഒരു മടിയും കാണിക്കാത്ത മമ്മുട്ടി എന്ന നടന് തന്നെയാണ് ആദ്യം കയ്യടിക്കേണ്ടത്.

നിമിഷം പ്രതിമാറ്റത്തിനായ് വെമ്പൽ കൊള്ളുന്ന "മലയാള സിനിമയ്ക്ക് ലഭിച്ച അസാമാന്യ ധൈര്യം", അതാണ് "കാതൽ" എന്ന ഗംഭീര സിനിമ.

നല്ല സിനിമ. അണിയറ പ്രവർത്തകൾക്ക് അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട മമ്മൂക്ക, നന്ദി, നല്ല ഒരു സിനിമ സമ്മാനിച്ചതിനും, നല്ല ഒരു കഥാപാത്രം സമ്മാനിച്ചതിനും. താങ്കളുടെ മികച്ച സിനിമകളുടെ പട്ടികയിൽ കാതൽ കൂടി.

ഗോവൻ ചലച്ചിത്രോത്സവത്തിലും ഇന്ന് തന്നെയായിരുന്നു കാതലിന്റെ പ്രദർശനം നടന്നത്. ചിത്രത്തിന് നെഗറ്റീവ് റെസ്പോൺസില്ല എന്നത് തന്നെയാണ് ആദ്യ ദിനത്തിന്റെ പ്രത്യേകത. മാത്യു ദേവസിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നതും പ്രത്യേകതയാണ്. ലാലു അലക്സ്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com