ആരാധന ലേശം കൂടി പോയി; തിയേറ്ററിൽ പടക്കം പൊട്ടിച്ച് 'ടൈ​ഗർ 3' കാണാനെത്തിയ സൽമാൻ ആരാധകർ

പലഭാഗത്ത് നിന്ന് പൊട്ടിത്തെറികൾ ഉണ്ടാകുന്ന സമയത്ത് തിയേറ്ററിലുണ്ടായിരുന്ന പലരും നിലവിളിക്കുന്നതും വീഡിയോയിൽ കാണാം
ആരാധന ലേശം കൂടി പോയി; തിയേറ്ററിൽ പടക്കം പൊട്ടിച്ച് 'ടൈ​ഗർ 3' കാണാനെത്തിയ സൽമാൻ ആരാധകർ

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ വരവിനെ ആഘോഷമാക്കാൻ തിയേറ്ററിൽ പടക്കം പൊട്ടിച്ച ആരാധകരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പടക്കം പൊട്ടിച്ചത്. ടൈഗർ 3 എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് ആരാധകർ തിയേറ്ററിനുള്ളിൽ അപകടമാംവിധം കരിമരുന്ന് പ്രയോഗം നടത്തിയത്.

സിനിമാഹാളിൽ സൽമാന്റെ എൻട്രി കാണിക്കുമ്പോൾ പലഭാഗത്ത് നിന്നായാണ് പടക്കം പോട്ടിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുൻ സീറ്റിൽ ഇരുന്നവരെ ഇത് പേടിപ്പെടുത്തുകയും ഇവർ സീറ്റിൽ നിന്നിറങ്ങി പോവുകയും ചെയ്യുന്നുണ്ട്. പലഭാഗത്ത് നിന്ന് പൊട്ടിത്തെറികൾ ഉണ്ടാകുന്ന സമയത്ത് തിയേറ്ററിലുണ്ടായിരുന്ന പലരും നിലവിളിക്കുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല പടക്കം പൊട്ടിച്ചതിന് ശേഷം ശ്വസം മുട്ടുന്ന തരത്തിൽ തിയേറ്ററാകെ പുകയും രൂപം കൊണ്ടിരുന്നു.

മറ്റു തിയറ്ററുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായതായാണ്. ഇതാദ്യമായല്ല സൽമാൻ ചിത്രത്തിന്റെ റിലീസ് ദിവസം ആരാധകർ വിചിത്രമായ ആഘോഷങ്ങൾ നടത്തുന്നത്. 2021-ൽ അന്തിം: ദി ഫൈനൽ ട്രൂത്ത് എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ ഇതേ സംഭവം അരങ്ങേറിയിരുന്നു. തുടർന്ന്, തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുന്നത് നിർത്തണമെന്ന നിർദേശം സൽമാൻ തന്നെ ആരാധകരോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഈ സംഭവവും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com