'എമ്പുരാൻ' വരുന്നു; കാത്തിരുന്ന അപ്ഡേറ്റ് ദീപാവലിക്ക് മുമ്പ്

ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് പോസ്റ്റർ
'എമ്പുരാൻ' വരുന്നു; കാത്തിരുന്ന അപ്ഡേറ്റ് ദീപാവലിക്ക് മുമ്പ്

മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാൻ'. 2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബര്‍ 5നാണ് ആരംഭിച്ചത്. 'എൽ 2' ഫസ്റ്റ് ലുക്ക് നാളെ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

'എമ്പുരാൻ' വരുന്നു; കാത്തിരുന്ന അപ്ഡേറ്റ് ദീപാവലിക്ക് മുമ്പ്
മോതിരം കൈമാറി കാളിദാസ് ജയറാമും തരിണി കലിംഗരായരും; വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ആരാധകർ

ഡൽഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നിലവിൽ ഷെഡ്യൂൾ ബ്രേക്കിലാണ് എമ്പുരാനുള്ളത്. സംവിധായകൻ പൃഥ്വിരാജും സംഘവും ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ ആണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ദീപാവലിക്ക് മുമ്പേ ആഘോഷങ്ങൾ തുടങ്ങുന്നു എന്ന കുറിപ്പോടെ നാളെ ഫസ്റ്റ് ലുക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ലൈക്ക പ്രൊഡക്ഷൻസ്. ലൂസിഫറിന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ അബ്രാം ഖുറേഷിയുടെ ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് പോസ്റ്റർ.

ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാൻ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്. നിരവധി വിദേശ താരങ്ങളും വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ താരങ്ങളും എമ്പുരാനിൽ അണിനിരക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com