'കുടുക്ക്', 'ചാവേർ', 'അടി'...; മലയാള സിനിമ ഈ ആഴ്ച ഒടിടിയിൽ

ഈ ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനെത്തുന്ന മലയാള സിനിമകൾ
'കുടുക്ക്', 'ചാവേർ', 'അടി'...; മലയാള സിനിമ ഈ ആഴ്ച ഒടിടിയിൽ

മലയാള സിനിമാ വ്യവസായം എന്നും മികച്ച സിനിമകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഒടിടിയുടെ വരവോടെയാണ് ലോകവ്യാപകമായി പ്രേക്ഷകരെ സ്വന്തമാക്കാനായത്. മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പുതിയ കാലത്തെ പ്രേക്ഷകർ തിയേറ്റർ റിലീസുകൾക്കൊപ്പം തന്നെ ഒടിടിയിലെത്തുന്ന സിനിമകൾക്കും പ്രാധാന്യം നൽകുന്നുണ്ട്. തിയേറ്ററിൽ കാണാതെ പോയ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നതിനുള്ള കാത്തിരിപ്പുണ്ട്. ഈ ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനെത്തുന്ന മലയാള സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.

'കുടുക്ക്', 'ചാവേർ', 'അടി'...; മലയാള സിനിമ ഈ ആഴ്ച ഒടിടിയിൽ
വരുൺ ധവാൻ- അറ്റ്‌ലി ചിത്രം; 'വിഡി 18' നീളും

കുടുക്ക് 2025

സൈന പ്ലേ/നവംബർ 10

സോഷ്യൽ സറ്റയർ ഴോണറിൽ കഥപറഞ്ഞ് ബിലഹരി സംവിധാനം ചെയ്ത 'കുടുക്ക് 2025' തിയേറ്ററുകളിലെത്തി ഒരു വർഷവും രണ്ട് മാസവും പിന്നിട്ട ശേഷമാണ് ഒടിടി റിലീസിനെത്തുന്നത്. 2022 ഓ​ഗസ്റ്റ് 25ന് തിയറ്ററിൽ എത്തിയ ചിത്രമാണ് കുടുക്ക്. ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ടെക്നോളജി വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ത്രില്ലർ ഴോണറിൽ കഥപറഞ്ഞ ചിത്രത്തിന്‍റെ പ്രമേയം.

'കുടുക്ക്', 'ചാവേർ', 'അടി'...; മലയാള സിനിമ ഈ ആഴ്ച ഒടിടിയിൽ
'മലയാള നടി ആയതുകൊണ്ട് എപ്പോഴും അടച്ചു കെട്ടി ഉടുപ്പിടണമെന്നാണോ?'; വിമർശകരോട് പ്രയാഗയുടെ മറുപടി

അടി

സീ 5/ നവംബർ 24

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച ‘അടി’ ഏപ്രിൽ 14ന് വിഷു റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് സംവിധായകൻ. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

ചാവേർ

സോണി ലിവ്/ നവംബർ 10

ടിനു പാപ്പച്ചൻ–കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ചാവേർ’ കണ്ണൂരിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളും ജാതി വിവേചനങ്ങളും ദുരഭിമാനക്കൊലയുമൊക്കെയാണ് പ്രമേയമാക്കിയത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റേതാണ് തിരക്കഥ. കുഞ്ചാക്കോ ബോബന് പുറമെ ആന്റണി വർഗ്ഗീസ്, അർജുൻ അശോകൻ, മനോജ് കെയു, സംഗീത, സജിൻ ഗോപു, അനുരൂപ്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഒക്ടോബർ 5നാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്.

കണ്ണൂർ സ്ക്വാഡ്

ഹോട്ട് സ്റ്റാർ/ നവംബർ 17

നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത 'കണ്ണൂർ സ്ക്വാഡ്' നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി എത്തിയത്. റോബി വർഗീസിന്റെ സഹോദരനും നടനുമായ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ.

ഹോംബാലെ ഫിലിംസിന്റെ ഫഹദ് ഫാസിൽ ചിത്രം 'ധൂമവും' വൈകാതെ ഒടിടിയിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com