അനിരുദ്ധ് സംഗീതത്തിൽ 'ഇന്ത്യൻ 2' ഇൻട്രൊ ​ഗ്ലിംപ്സ്; എ ആർ റഹ്മാനോട് താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ

'ഇന്ത്യൻ 2' സംവിധായകൻ ശങ്കറുമായുള്ള അനിരുദ്ധിന്റെ ആദ്യ സിനിമയാണ്
അനിരുദ്ധ് സംഗീതത്തിൽ 'ഇന്ത്യൻ 2' ഇൻട്രൊ ​ഗ്ലിംപ്സ്; എ ആർ റഹ്മാനോട് താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ

കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ അണിയറയിലുള്ള 'ഇന്ത്യൻ 2' തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷവയ്ക്കുന്ന സീക്വലുകളിൽ ഒന്നാണ്. ഏറെ വർഷമായി പ്രൊഡക്ഷനിലുള്ള ചിത്രത്തിലെ ആദ്യ വീഡിയോ ഇന്നലെ പുറത്തിറങ്ങി. പിന്നാലെ വീഡിയോയിലെ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തെ എ ആർ റഹ്മാനുമായി താരതമ്യം ചെയ്ത് ഇഴകീറി പരിശോധിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ.

അനിരുദ്ധ് സംഗീതത്തിൽ 'ഇന്ത്യൻ 2' ഇൻട്രൊ ​ഗ്ലിംപ്സ്; എ ആർ റഹ്മാനോട് താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ
ഡബിൾ ഇംപാക്ടിൽ എസ് ജെ സൂര്യയും രാഘവ ലോറൻസും ഒപ്പം കസറി ഷൈൻ ടോം; ജിഗര്‍താണ്ട ഡബിള്‍ എക്സ് ട്രെയ്‌ലർ

'ഇന്ത്യൻ 2' സംവിധായകൻ ശങ്കറുമായുള്ള അനിരുദ്ധിന്റെ ആദ്യ സിനിമയാണ്. എന്നാൽ സിനിമയ്ക്കായി കാത്തിരുന്ന പ്രേക്ഷകരെയും അനിരുദ്ധ് ആരാധകരെ തന്നെയും അദ്ദേഹത്തിന് തൃപ്തിപ്പെടുത്താനായില്ല എന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം. എ ആർ റഹ്മാൻ ഇന്ത്യനിൽ തീർത്ത മാജിക് പുതിയ ഗാനത്തിൽ അപ്രത്യക്ഷമാണ്. റഹ്മാൻ ഇന്ത്യൻ 2ൽ തിരികെ എത്തണമെന്ന ആവശ്യമുന്നയിച്ച് ആദ്യ ഭാഗത്തിലെ സംഗീതത്തിനൊപ്പം വീഡിയോ ചേർത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് ഒരുവിഭാഗം ആളുകള്‍.

'അന്യൻ', 'നൻപൻ' എന്നിവയൊഴികെ മറ്റു ശങ്കർ ചിത്രങ്ങൾക്കെല്ലാം സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ ആയിരുന്നു. ഇന്ത്യൻ 2ൽ പ്രവർത്തിക്കാൻ ശങ്കർ ക്ഷണിച്ചിരുന്നുവെന്നും താനത് നിരസിച്ചതായും എ ആർ റഹ്മാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. കൂടുതൽ തവണ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ പുതിയതായി ചെയ്യാൻ അധികമില്ലാതെ വരും എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും 'ഇന്ത്യൻ 2 ഇൻട്രോ' എന്ന ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കിയിരുന്നു. അതാത് സിനിമാ വ്യവസായങ്ങളിലെ പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 ഏപ്രിൽ 12ന് ഇന്ത്യൻ 2 റിലീസിനെത്തുമെന്നാണ് അനൗദ്യോഗിക വിവരം. 'ഇന്ത്യൻ 3'യും 2024ൽ റിലീസിനെത്തുമെന്ന റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com