'രാവൺ ഹിന്ദി അബദ്ധമായി പോയി'; വേണ്ടിയിരുന്നില്ലെന്ന്​ മണിരത്നം

അക്കാലത്ത് പതിവല്ലാത്ത കാര്യമായിരുന്ന ​ചിത്രം മറ്റ് ഭാഷകളിൽ റിമേക്ക് ചെയ്യുന്നത്
'രാവൺ ഹിന്ദി അബദ്ധമായി പോയി'; വേണ്ടിയിരുന്നില്ലെന്ന്​ മണിരത്നം

തമിഴ് സിനിമയെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തിയവരുടെ പട്ടികയിൽ മണിരത്നത്തിന്റെ സ്ഥാനം വലുതാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ ഭൂരിഭാ​ഗവും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയവാണെങ്കിലും ചിലത് വിജയം കാണാതെ പോയിട്ടുമുണ്ട്. അത്തരമൊരു ചിത്രമായിരുന്നു തമിഴ് ചിത്രം രാവണന്റെ ഹിന്ദി റീമേക്കായിരുന്ന രാവൺ. തമിഴ്​ രാവണ്‍ തെന്നിന്ത്യയിൽ ആവറേജ് വിജയമായിരുന്നുവെങ്കിലും ഹിന്ദി പതിപ്പിന് സാധിച്ചില്ല. അത് ശരിയായ തീരുമാനം അല്ലായിരുന്നു എന്നാണ് ഇപ്പോൾ മണിരത്നം പറയുന്നത്.

ഒരു ദേശീയമാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമകളെ കുറിച്ച് മണിരത്നം സംസാരിച്ചത്. 'അക്കാലത്ത് പതിവല്ലാത്ത കാര്യമായിരുന്ന ​ചിത്രം മറ്റ് ഭാഷകളിൽ റിമേക്ക് ചെയ്യുന്നത്. രാവൺ ദ്വിഭാഷാ ചിത്രമാക്കിയത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടുണ്ട്. ഒരേസമയം രണ്ട് സിനിമകൾ ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടായി മാറി. ഹിന്ദി, തമിഴ് പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയി,' സംവിധായൻ പറഞ്ഞു.

2004ൽ, 'യുവ' ആണ് ചിത്രമാണ് മണിരത്നത്തിന്റെ ആദ്യ ദ്വിഭാഷാ ചിത്രം. തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീടാണ് 2010-ൽ, രാവൺ പുറത്തിറക്കിയത്. അതേസമയം, കമൽഹാസൻ–മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്​. 'കെഎച്ച് 234' എന്ന് താൽകാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com