'വിവാഹം ചെയ്യാൻ പോകുകയാണ്'; താരിണിയെ വേദിയിൽ പ്രൊപ്പോസ് ചെയ്ത് കാളിദാസ് ജയറാം

സൂര്യയുടെ ശബ്ദത്തിലാണ് താരിണിയെ പ്രപ്പോസ് ചെയ്തത്
'വിവാഹം ചെയ്യാൻ പോകുകയാണ്'; താരിണിയെ വേദിയിൽ പ്രൊപ്പോസ് ചെയ്ത് കാളിദാസ് ജയറാം

നടൻ കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായരുമായുള്ള പ്രണയത്തെകുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ആരാധകർ തുടക്കം മുതലേ ഏറ്റെടുത്ത ഒന്നാണ്. ഇരുവരുമൊത്തുള്ള ചിത്രം കാളിദാസൻ ഈ അടുത്ത് പങ്കുവെച്ചുകൊണ്ട് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരിണിയെ പൊതുവേദിയിൽ കളിദാസൻ പ്രൊപ്പോസ് ചെയ്ത വീഡിയോ കൂടി വൈറലാവുകയാണ്.

താൻ താരിണിയെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന് കാളിദാസൻ വേദിയിൽ വെച്ച് തുറന്നു പറഞ്ഞു. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റ് പരിപാടിയുടെ പ്രമോ വീഡിയോയില്‍, വേദിയിൽ വച്ചുള്ള ഇരുവരുടെയും പ്രണയ നിമിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു.

അവാർഡ് വാങ്ങിയതിന് പിന്നാലെ കാളിദാസിനെ അവതാരിക വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് ചോദിച്ചപ്പോഴാണ് താൻ വിവാഹം കഴിക്കാൻ പോകു‌കയാണ് എന്ന് നടൻ പറഞ്ഞത്. തുടർന്ന് സൂര്യയുടെ ശബ്ദത്തിൽ താരിണിയെ പ്രപ്പോസ് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com