'സൂര്യ 43' ടൈറ്റിൽ പ്രഖ്യാപിച്ചു; സുധ കൊങ്കര ചിത്രത്തിൽ നസ്രിയയും ദുൽഖറുമുണ്ടാകും

'പുറനാനൂറ്' എന്നാണ് ചിത്രത്തിന്റെ പേര്
'സൂര്യ 43' ടൈറ്റിൽ പ്രഖ്യാപിച്ചു;  സുധ കൊങ്കര ചിത്രത്തിൽ നസ്രിയയും ദുൽഖറുമുണ്ടാകും

'സുരറൈ പോട്ര്' എന്ന സുധ കൊങ്കര- സൂര്യ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന 'സൂര്യ 43'യ്ക്കായി കാത്തിരുന്ന പ്രേക്ഷകർക്കായി ആദ്യ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പേരും പ്രധാന കഥാപാത്രങ്ങളെയും പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

'സൂര്യ 43' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ യഥാർഥ പേര് 'പുറനാനൂറ്' എന്നാണ്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയ ഫഹദും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വിജയ് വര്‍മയും ചിത്രത്തിന്റെ ഭാഗമാകും. 2ഡി എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജി വിയുടെ നൂറാമത്തെ ചിത്രം കൂടിയാണ് 'പുറനാന്നൂറ്'. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാനൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. ഇതുമായി ചിത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. ചിത്രത്തിൽ സൂര്യ കോളേജ് വിദ്യാര്‍ത്ഥിയായാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com