സന്ദേശവാഹകനോ?'; ഡീക്കോഡ് ചെയ്യാൻ അധികമൊന്നും നൽകാതെ 'കൽകി 2898 എഡി'യിലെ ബച്ചന്റെ ഫസ്റ്റ് ലുക്ക്

മഹാഭാരതത്തിലെ അശ്വത്ഥാത്മാവ് എന്ന കഥാപാത്രത്തിന്റെ ചലച്ചിത്രാവിഷ്കാരമാകും ബച്ചൻ കഥാപാത്രമെന്നാണ് ആരാധകരുടെ വിലയിരുത്തൽ
സന്ദേശവാഹകനോ?'; ഡീക്കോഡ് ചെയ്യാൻ അധികമൊന്നും നൽകാതെ 'കൽകി 2898 എഡി'യിലെ ബച്ചന്റെ ഫസ്റ്റ് ലുക്ക്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കുന്ന 'കൽകി 2898 എഡി' റിലീസിനൊരുങ്ങുകയാണ്. പ്രഭാസിനൊപ്പം പ്രധാന വേഷങ്ങളിൽ അമിതാബ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോണ്‍, ദിഷാ പതാനി എന്നിവരും സിനിമയുടെ ഭാഗമാകുന്നത് തമിഴ് ഹിന്ദി സിനിമാ ആരാധകരെ ആകാംക്ഷയിലാക്കുന്നുണ്ട്. അമേരിക്കയിലെ സാന്‍റിയാഗോയിലെ കോമിക് കോണില്‍ സിനിമയുടെ ഗ്ലിംപ്സ് അവതരിപ്പിക്കപ്പെട്ടപ്പോൾ വലിയ പ്രശംസയാണ് നേടിയത്. അമിതാഭ് ബച്ചൻ്റെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

മുമ്പ് എത്തിയ പോസ്റ്ററുകളും പ്രൊമോയും പോലെതന്നെ കഥാപാത്രത്തെയോ കഥയേയോ ഡീക്കോഡ് ചെയ്യാൻ അധികമൊന്നും നൽകാതെയാണ് ബച്ചന്റെ ഫസ്റ്റ് ലുക്കും പുറത്തെത്തിയത്. സിനിമ സജ്ജീകരിച്ചിരിക്കുന്ന ലോകത്ത് സന്ദേശവാഹകനാണ് ബച്ചൻ കഥാപാത്രം എന്നാണ് സൂചന. തലമുറകൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നത് ഈ കഥാപാത്രത്തിലൂടെയാകാം. ഒരു സന്യാസിയേപ്പോലെ വസ്ത്രം ധരിച്ചും നീണ്ട താടി വളർത്തിയും തീയാൽ ചുറ്റപ്പെട്ടിരിക്കുന്ന പോലെയാണ് പോസ്റ്ററിൽ ബച്ചനെ കാണുന്നത്.

മഹാഭാരതത്തിലെ അശ്വത്ഥാത്മാവ് എന്ന കഥാപാത്രത്തിന്റെ ചലച്ചിത്രാവിഷ്കാരമാകും ബച്ചൻ കഥാപാത്രമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മുമ്പൊരിക്കൽ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ പേര് സിനിമയ്ക്ക് നൽകാൻ ആഗ്രഹിച്ചിരുന്നതായും നാഗ് അശ്വിൻ വ്യക്തമാക്കിയിട്ടുണ്ട്.

സയൻസ് ഫിക്ഷൻ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണ്. വൈജയന്തി മൂവീസാണ് നിർമ്മാണം. 2024 ജനുവരി 12-ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com