'ആദിപുരുഷ്' കഴിഞ്ഞു, ഇനി ബോളിവുഡിന്റെ ഊഴം; രൺബീർ, സായ് പല്ലവി ഒപ്പം യഷും

വിഎഫ്എക്സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്
'ആദിപുരുഷ്' കഴിഞ്ഞു, ഇനി ബോളിവുഡിന്റെ ഊഴം; രൺബീർ, സായ് പല്ലവി ഒപ്പം യഷും

നിതേഷ് തിവാരി ഒരുക്കുന്ന 'രാമായണ' ബോളിവുഡിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. രൺബീർ കബൂർ, സായ് പല്ലവി, യഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സംവിധായകൻ രാമായണ കഥയെ ദൃശ്യവത്കരിക്കുന്നത്. രാമനായി രൺബീറും സീതയായി സായ് പല്ലവിയുമെത്തുമ്പോൾ യഷ് രാവണനാകും എന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 2024ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ സീതാ-രാമ കഥയും സീതയെ അപഹരിക്കുന്നതും പ്രമേയമാകും. 'രാമായണ: പാർട്ട് വൺ' ആണ് അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രീകരിക്കുക. യഷിന്റെ ഭാഗം ജൂലൈയിൽ ചിത്രീകരിക്കും. രണ്ടാം ഭാഗത്തിലാകും യഷിനെ ചുറ്റിപറ്റി കഥ വികസിക്കുക.

വിഎഫ്എക്സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. ആലിയ ഭട്ട് സീതയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഡേറ്റ് ക്ലാഷ് വന്നതോടെ പിന്മാറുകയായിരുന്നു.

രാമയണ കഥ ആസ്പദമാക്കിയുള്ള ചലച്ചിത്രാവിഷ്കാരങ്ങൾ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. തെലുങ്ക്-ഹിന്ദി ഭാഷകളിലിറങ്ങിയ ആദിപുരുഷ് ആണ് രാമായണ കഥ പ്രമേയമായ അവസാന ചലച്ചിത്രം. പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മോശം വിഎഫ്എക്‌സിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ബോക്സ് ഓഫീസിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com