'2019ലെ ഓണം, ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം'; അസഹനീയമായ വേദനയെ പുഞ്ചിരിച്ചു നേരിട്ടുവെന്ന് പാർവതി

പോസ്റ്റിന് താഴെ നിരവധി പേരാണ് പാർവതിക്ക് സ്നേഹവും പിന്തുണയുമറിയിച്ച് രംഗത്തു വരുന്നത്
'2019ലെ ഓണം, ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം'; അസഹനീയമായ വേദനയെ പുഞ്ചിരിച്ചു നേരിട്ടുവെന്ന് പാർവതി

തന്റെ ജീവിതത്തിലെ ഇരുണ്ട കാലത്തെ ഓർത്ത് പാർവതി തിരുവോത്ത്. 2019ലെ ഓണക്കാലം ഓർക്കുകയാണ് താരം. ജീവിതത്തിൽ ഏറ്റവും വിഷമം പിടിച്ച സമയം താൻ അതിജീവിച്ചുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമാണ് പാർവതി പറയുന്നത്. യാതൊരു പ്രതീക്ഷയുമില്ലാതിരുന്നിടത്ത് കൂടെനിന്ന പ്രിയപ്പെട്ടവരോട് നന്ദിയുണ്ടെന്നും താനതിൽ ഭാഗ്യവതിയാണെന്നും താരം പറഞ്ഞു. അക്കാലത്തെടുത്ത ചിത്രങ്ങൾക്കൊപ്പമാണ് പാർവതിയുടെ കുറിപ്പ്.

'2019ൽ എന്റെ സഹോദരൻ എടുത്ത ചിത്രങ്ങൾ ആണിത്. അത് ഓണക്കാലമായിരുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലൊന്നായാണ് ഞാൻ അത് ഓർക്കുന്നത്. ഈ ഫോട്ടോകൾ എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്, ഞാൻ അനുഭവിച്ച വേദനയെ അതിജീവിക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. എന്നാൽ എനിക്കൊപ്പം എന്റെ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു. എനിക്ക് മുന്നോട്ട് പോകാനാകാതിരുന്നപ്പോൾ അവരെന്നെ നയിച്ചു. എനിക്ക് അസഹനീയമായ വേദന ഉണ്ടായിരുന്നു, പക്ഷേ ഞാൻ പുഞ്ചിരിച്ചു. ഞാൻ മുന്നോട്ട് പോയി, അതിജീവിച്ചു. ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർക്കുകയാണ്. ഈ ചിത്രങ്ങൾ അത്രമേൽ ഇഷ്ടപ്പെടുന്നു,' പാർവതി പറഞ്ഞു.

ചിത്രത്തിന് താഴെ നിരവധി പേരാണ് പാർവതിക്ക് സ്നേഹവും പിന്തുണയുമറിയിച്ച് രംഗത്തു വരുന്നത്. വേദനയെ അതിജീവിച്ചതിൽ സന്തോഷമെന്നും താരത്തെയോർത്ത് അഭിമാനിക്കുന്നെന്നുമാണ് പ്രേക്ഷകരുടെ കമന്റുകൾ. പാർവതിയുടെ സിനിമകൾക്കായി കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

'നച്ചത്തിരം നഗർകിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കലാനാ'ണ് ചിത്രീകരണം പൂർത്തിയായ പാർവതിയുടെ സിനിമ. ചിയാൻ വിക്രം ആണ് നായകൻ. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് തങ്കലാനെക്കുറിച്ച് പാർവതി മുമ്പ് പറഞ്ഞത്.

Story Highlights: Parvathy Thiruvothu about dark phase of her life

Related Stories

No stories found.
logo
Reporter Live
www.reporterlive.com