'ടൈറ്റാനിക്കി'ലെ ക്ലൈമാക്സ് സീനിൽ റോസ് ഇട്ട കോട്ട് ലേലത്തിന്; തുക റെക്കോർഡിലേക്ക്

സിനിമയുടെ ക്ലൈമാക്സ് സീനിൽ റോസ് ധരിച്ച പിങ്കിൽ കറുത്ത് എംബ്രോഡറി വർക്ക് ചെയ്ത കോട്ടാണ് ലേലത്തിനെത്തിയിരിക്കുന്നത്
'ടൈറ്റാനിക്കി'ലെ ക്ലൈമാക്സ് സീനിൽ റോസ് ഇട്ട കോട്ട് ലേലത്തിന്; തുക റെക്കോർഡിലേക്ക്

ലോക സിനിമയിൽ എക്കാലവും അ‌ടയാളപ്പെ‌ടുത്തിയ റൊമാന്റിക് ക്ലാസിക്ക് ചിത്രമാണ് ജെയിംസ് കമറൂണിന്റെ 'ടൈറ്റാനിക്'. എല്ലാതലമുറക്കാരും ഒരുപോലെ ഏറ്റെടുത്ത റോമാന്റിക് കഥാപാത്രങ്ങളാണ് ജാക്കും റോസും. സിനിമ ഇറങ്ങി 26 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിൽ കേറ്റ് വിൻസ്‌ലെറ്റ് അവതരിപ്പിച്ച റോസ് എന്ന കഥാപാത്രം ധരിച്ച ഒരു കോട്ട് വാർത്തകളിലിടം നേടുകയാണ്.

സിനിമയുടെ ക്ലൈമാക്സ് സീനിൽ റോസ് ധരിച്ച പിങ്കിൽ കറുപ്പ് നിറത്തിലുള്ള എംബ്രോഡറി വർക്ക് ചെയ്ത കോട്ടാണ് ലേലത്തിനെത്തിയിരിക്കുന്നത്. കോട്ടിന് ഒരു ലക്ഷം ഡോളറിലധികം വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോൾഡിൻ എന്ന ലേല സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ കെൻ ഗോൾഡിൻ പറയുന്നത്.

വെള്ളിയാഴ്ച രാത്രി വരെ അഞ്ച് വ്യക്തികളാണ് ലേലത്തിൽ പങ്കാളികളായിരിക്കുന്നത് . ഇതുവരെ 34,000 ഡോളറാണ് ഉയർന്ന തുകയായി രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണ വേളയിൽ ഉണ്ടായ വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും കോട്ടിൽ മായാതെ കിടപ്പുണ്ടെന്നാണ് ലേല കമ്പനിക്കാർ പറയുന്നത്. ചിത്രത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ ലഭിച്ചിരുന്നു. ഡെബോറ ലിൻ സ്കോട്ടാണ് റോസിന് പിങ്ക് കമ്പിളി ഓവർകോട്ട് ഡിസൈൻ ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com