'ഒരു സ്ത്രീയുടെ ഗന്ധം'; 'പുലിമട'യുമായി ജോജുവും ഐശ്വര്യ രാജേഷും

എട്ട് വർഷങ്ങൾക്ക് ശേഷം വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് പുലിമട
'ഒരു സ്ത്രീയുടെ ഗന്ധം'; 'പുലിമട'യുമായി ജോജുവും ഐശ്വര്യ രാജേഷും

ഐശ്വര്യ രാജേഷ്-ജോജു ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുലിമട' റിലീസിനൊരുങ്ങുന്നു. എ കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റെതാണ്. പുലിമടയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. 'ഒരു സ്ത്രീയുടെ ഗന്ധം' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ.

ചെമ്പൻ വിനോദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലചന്ദ്ര മേനോൻ, ലിജോമോൾ ജോസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, കൃഷ്ണ പ്രഭ, സോന നായർ, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. എട്ട് വർഷങ്ങൾക്ക് ശേഷം വേണു ഛായാഗ്രഹണം നിർവഹിക്കുന്നതും പ്രത്യേകതയാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും എ കെ സാജനാണ്.

ലാന്റ് സിനിമാസിന്റെയും ഐൻസ്റ്റീൻ മീഡിയയുടെയും ബാനറിൽ ഐൻസ്റ്റീൻ സാക്ക് പോളും രാജേഷ് ദാമോദരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ദേവും പശ്ചാത്തല സംഗീതം അനിൽ ജോൺസണുമാണ് നിർവഹിക്കുന്നത്.

Story Highlights: A K Sajan directorial Pulimada title poster released

Related Stories

No stories found.
logo
Reporter Live
www.reporterlive.com